Image

ഇന്ത്യാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തിനു തുടക്കം കുറിച്ച ഫിലിപ്പ് കാലായില്‍ അന്തരിച്ചു

Published on 15 March, 2017
ഇന്ത്യാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തിനു തുടക്കം കുറിച്ച ഫിലിപ്പ് കാലായില്‍ അന്തരിച്ചു
ചിക്കാഗോ: അമേരിക്കയില്‍ ഇന്ത്യാക്കാരുടെ ആദ്യ രാഷ്ട്രീയ സംഘടന എന്നു വിശേഷിപ്പിക്കാവുന്ന ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസഷന്റെ (ഐല്‍.എ.ഡി.ഒ) സ്ഥാപകരിലൊരാളായ ഫിലിപ്പ് കാലായില്‍ (86) നിര്യാതനായി. കീഴൂര്‍ സ്വദേശിയാണു.

മുപ്പത്തേഴു വര്‍ഷം മുന്‍പ് ഐ.എ.ഡി.ഓ തുടങ്ങുമ്പോള്‍ ഇന്ത്യാക്കാരുടെഎണ്ണം പോലും നന്നേ കുറവായിരുന്നു. എങ്കിലും ഈ രാജ്യത്തെ രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവമായാലെ നമുക്കു പിടിച്ചു നില്‍ക്കാനാകൂ എന്നു കണ്ടറിഞ്ഞ ക്രാന്തദര്‍ശിയായിരുന്നുഅദ്ധേഹം. ഐ.എ.ഡി.ഒ തുടക്കം കുറിച്ച പാതയില്‍ രാഷ്ട്രീയ രംഗത്ത് പലരും സജീവമായി. പല തെരെഞ്ഞെടുപ്പുകളിലും ശ്രദ്ധേയമായ പങ്കു വഹിക്കാന്‍ സംഘടനക്കായി. പുത്രി ഡോ ആന്‍ (ലത) കാലായില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെപ്രമുഖ നേതാക്കളിലൊരാളാണ്.
ഇന്നിപ്പോള്‍ ഇല്ലിനോയില്‍ നിന്നു രാജാ ക്രിഷ്ണമൂര്‍ത്തി കോണ്‍ഗ്രസംഗമായി. പല ഇന്ത്യാക്കാരും നേത്രുരംഗങ്ങളില്‍ എത്തിപ്പെട്ടു. അതിനൊക്കെ വഴിയൊരുക്കാനുള്ള തുടക്കം കുറിച്ച സംഘടനയാണ് ഐ.എ.ഡി.ഒ. 

സംഘടനാ രംഗത്തു നിസ്വാര്‍ഥമായ പ്രവര്‍ത്തനം കാഴ്ച വച്ചുവെന്നതും ഫിലിപ്പ് കാലയിലിന്റെ സവിശേഷതയായിരുന്നു. മിക്കവരും സംഘടന ഉണ്ടാക്കുന്നത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കാണ്. എന്നാല്‍ അതിനൊന്നും അദ്ധേഹം മുതിര്‍ന്നില്ല.

ഭാര്യ മാഞ്ഞൂര്‍ കട്ടപ്പുറം കുടുംബാംഗം അന്നമ്മ.
മക്കള്‍: ടോം; സാലു; പരേതയായ ലിസ; ഡോ. ലത ആന്‍ കാലായില്‍

പൊതുദര്‍ശനം: മാര്‍ച്ച് 17 4 മുതല്‍ 9 വരെ കംബര്‍ലാന്‍ഡ് ചാപ്പത്സ്, 8300 വെസ്റ്റ്, ലോറന്‍സ്, നോറിഡ്ജ്, ഇല്ലിനൊയി-60706

സംസ്‌കാര ശൂശ്രൂഷ മാര്‍ച്ച് 18 രാവിലെ 10 മണി ക്വീന്‍ ഓഫ് ഓള്‍ സെയിന്റ് ബസിലിക്കാ, 6280 നോര്‍ത്ത് സോഗനാഷ് അവന്യു, ചിക്കാഗോ-60646

സംസ്‌കാരം മേരി ഹില്‍ സെമിത്തെരി, 8600 നോര്‍ത്ത് മില്‍ വോക്കി അവന്യു, നൈത്സ്

It is with deep sorrow and profound sadness that we inform you of the passing of Philip Kalayil (86) in Chicago on March 13, 2017. He is from Keezhoor and  survived by his wife Annamma Kalayil (Kattapuram Family, Manjoor).

Philip Kalayil (86) in Chicago on March 13, 2017. He is from Keezhoor and  survived by his wife Annamma Kalayil (Kattapuram Family, Manjoor).

 Children: Tom and Ancy (Koovakattil), Chicago

                  Salu and Nani (Soni), Chicago

                  (Late) Lisa and Tomy Pullukat, Chicago

                  Dr. Ann Latha Kalayil, Chicago  

Grandchildren and Great Grandchildren:

Phil and Jeanne (Chazhikatt), Tommy and Nina

Manoj and Marilyn (John), Lukas, Lincoln and Gabriel

Alex and Shari (Koduvathara), Caleb

Asha and Viju (Pokkamthanam), Mila

Sonia and T.J Ellampally, Elijah

Vinod and Anna (Micelli)

Sunil and Alvina (Puthenpurayil), Aiden, Auriel

Ajit and J.D (Wellman) 

Wake Service:  Friday, March 17, 4 PM to 9 PM at Cumberland Chapels, 8300 W. Lawrence, Norridge, IL-60706 

Funeral Mass:  Saturday, March 18 at 10.00 AM at Queen of All Saints Basilica, 6280 N. Sauganash Ave, Chicago, IL - 60646 

Burial Service: Mary Hill Cemetery, 8600 N. Milwaukee Ave, Niles, IL - 60714 

ഇന്ത്യാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തിനു തുടക്കം കുറിച്ച ഫിലിപ്പ് കാലായില്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക