Image

ആരാധകനെ തെറിവിളിച്ച സംഭവം: വിശദീകരണവുമായി ടൊവിനോ

Published on 15 March, 2017
ആരാധകനെ തെറിവിളിച്ച സംഭവം: വിശദീകരണവുമായി ടൊവിനോ
ടോം ഇമ്മട്ടി ആദ്യമായി സംവിധാനം ചെയ്ത ഒരു മെക്‌സിക്കന്‍ അപാരത സൂപ്പര്‍ഹിറ്റായി കഴിഞ്ഞു. ടൊവിനോ തോമസ് നായകനായ ചിത്രം ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ക്കിടെ ടൊവിനോ ഒരു ആരാധകനെ അസഭ്യം പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.  വിഷയത്തില്‍ ടൊവിനോയെ കുറ്റപ്പെടുത്തി നിരവധിപേര്‍ എത്തി. എന്നാല്‍ അവിടെ നടന്ന യഥാര്‍ത്ഥ സംഭവം വിശദീകരിച്ച് ടൊവിനോ.

കണ്ണൂരില്‍ സിനിമയുടെ വിജയാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനിടെയാണ് പ്രശ്‌നത്തെക്കുറിച്ച് മനസ്സ് തുറന്നത്. ആള്‍ക്കൂട്ടത്തിനൊപ്പം ഇറങ്ങി നടക്കാന്‍ ഒരുമടിയുമില്ലാത്ത താരമാണ് ടൊവിനോ. അതിനിടെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നതും. ‘ആള്‍ക്കൂട്ടത്തിനൊപ്പം നടക്കാന്‍ ഒരുപാട് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. കഴിഞ്ഞ തവണ ഒരു തിയറ്ററില്‍ അഞ്ഞൂറോളം പേരുടെ നടുക്കായിരുന്നു ഞാന്‍. അവരുടെ സ്‌നേഹം ഏറ്റവുവാങ്ങുന്ന സമയത്താണ് ഒരാള്‍ പുറകില്‍ നിന്ന് പിച്ചുന്നത്. പിച്ചി, നുള്ളി എന്നിങ്ങനെ പറഞ്ഞ് പരാതിപ്പെടാന്‍ ഞാന്‍ നഴ്‌സറി കുട്ടിയൊന്നുമല്ല. പക്ഷേ എനിക്ക് അവിടെ വിഷമം വന്നത് അത്രയും പേരുടെ ഇടയ്ക്ക് ഒരാള്‍ നമ്മളെ ഉപദ്രവിക്കാനുള്ള മനസ്സ് കാണിച്ചത് ഭയങ്കരമായി വിഷമിപ്പിച്ചു. ആള്‍ക്കൂട്ടത്തിനിടയ്ക്ക് നിന്നുകൊണ്ട് ആര്‍ക്കും ആരെയും ഉപദ്രപവിക്കാം എന്ന അവസ്ഥ ദയനീയവും ഭയാനകവുമാണ്’. ടൊവിനോ പറയുന്നു.

ഈ സംഭവം നേരത്തേ തന്നെ പ്രേക്ഷകരുമായി പങ്കുവെയ്ക്കണമെന്ന് കരുതിയിരുന്നതാണ്. അയാളെ ചീത്ത വിളിച്ചത് മോശമായി പോയെന്ന് പലരും പറഞ്ഞു. എന്നാല്‍ അതിന് ഒരു അവസരം തരപ്പെട്ടില്ല. അയാളെ തെറി പറഞ്ഞു എന്നത് മോശമായിപ്പോയി എന്ന് ബോധ്യമുണ്ട്. ഒരാളെ തെറിപറയണമെന്ന് കരുതിക്കൂട്ടിയൊന്നുമല്ല ഞാനവിടെ പോയത്. പെട്ടെന്നുണ്ടായ ഒരു പ്രതികരണമായിരുന്നു. ഞാന്‍ അവരോട് കാണിച്ച സ്‌നേഹവും ബഹുമാനവും ഒരല്‍പം പോലും അവര്‍ എന്നോട് തിരിച്ചു കാണിച്ചില്ലല്ലോ എന്ന ചിന്തയാണ് എന്നെ ചൊടിപ്പിച്ചത്. ടൊവിനോ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക