Image

സ്റ്റാഫ് നഴ്‌സിന് സയന്‍സ് യോഗ്യത: നിയമഭേദഗതി കൊണ്ടുവരുമെന്നു മുഖ്യമന്ത്രി

Published on 15 March, 2017
സ്റ്റാഫ് നഴ്‌സിന് സയന്‍സ് യോഗ്യത: നിയമഭേദഗതി കൊണ്ടുവരുമെന്നു മുഖ്യമന്ത്രി
 തിരുവനന്തപുരം: സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കു പിഎസ്സി നിയമനത്തിന് അപേക്ഷിക്കുന്നവര്‍ പ്ലസ് ടുവിനു സയന്‍സ് വിഷയം പഠിച്ചിരിക്കണമെന്ന നിബന്ധന ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌പെഷല്‍ റൂള്‍സില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്ലസ് ടു സയന്‍സ് പഠനം കേരളത്തിലെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിനു നിര്‍ബന്ധമായിരുന്നു. രോഗികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയെന്ന പേരിലാണ് ഇങ്ങനെ നിബന്ധന ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, 2010 മുതല്‍ ജനറല്‍ നഴ്‌സിംഗ് പഠനത്തിനു പ്ലസ് ടുവിനു സയന്‍സ് ഗ്രൂപ്പ് പഠനം നിര്‍ബന്ധമല്ലാതായി. കേരളത്തിനു പുറത്തും നഴ്‌സിംഗ് പഠിക്കാന്‍ സയന്‍സ് ഗ്രൂപ്പ് നിര്‍ബന്ധമല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ഭേദഗതി വേണമെന്ന ആവശ്യം ഉയരുന്നത്. 

പിഎസ്സി സ്റ്റാഫ് നഴ്‌സ് ജോലിക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ് ടുവിനു സയന്‍സ് പഠിച്ചിരിക്കണമെന്ന നിബന്ധന സയന്‍സ് ഗ്രൂപ്പ് പഠിക്കാത്ത നഴ്‌സുമാര്‍ക്കു തിരിച്ചടിയായിരുന്നു. ഇതിനെതിരേ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സണ്ണി ജോസഫ് എംഎല്‍എ ഇക്കാര്യം സബ്മിഷനായി ഉന്നയിച്ചത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക