Image

ആടുകളെ മേയ്ക്കാന്‍ അറിയാത്ത ഇടയന്മാര്‍ (ചാക്കോ കളരിക്കല്‍)

Published on 15 March, 2017
ആടുകളെ മേയ്ക്കാന്‍ അറിയാത്ത ഇടയന്മാര്‍ (ചാക്കോ കളരിക്കല്‍)
കത്തോലിക്കാസഭയിലെ പുരോഹിതസ്ഥാനികളുടെ അധികാരശ്രേണിയെ (hierarchy) വിശ്വാസികള്‍ നിരുപാധികം അനുസരിക്കണമെന്നുള്ളത് നൂറ്റാണ്ടുകളായി സഭ പഠിപ്പിക്കുന്ന ഒരു വിഷയമാണ്. പുരോഹിതര്‍, മെത്രാന്മാര്‍, മാര്‍പാപ്പ തുടങ്ങിയ മേലധികാരികളെ അല്മായര്‍ക്ക് വിമര്‍ശിക്കാന്‍ പാടില്ല. 'ഇടയനെ ആടുകള്‍ ശ്രവിക്കണം', 'സഭയോടൊത്തു ചിന്തിക്കണം', 'മേലധികാരികള്‍ക്ക് കീഴ്വഴങ്ങി ജീവിക്കണം' തുടങ്ങിയ ഉപദേശങ്ങള്‍ സഭാതലപ്പത്തുനിന്നും പള്ളിപ്രസംഗങ്ങളില്‍നിന്നും കരിസ്മാറ്റിക് ധ്യാനപ്രഘോഷണങ്ങളില്‍നിന്നും നാം നിത്യേന കേള്‍ക്കാറുണ്ട്. ഇനി ആരെങ്കിലും ആ സഭാനയത്തിനു വിപരീതമായി ശബ്ദമുയര്‍ത്തിയോ അയാളെ സഭാവിരോധിയും സഭയെ നശിപ്പിക്കാന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുന്നവനും അവിവേകിയും ദുര്‍മാര്‍ഗിയും പള്ളിക്കു പുറത്താക്കപ്പെടേണ്ടവനുമാണെന്ന് സഭാധികാരം വികാരപൂര്‍വ്വം പള്ളിയില്‍ പ്രസംഗിക്കും. ആ വ്യക്ത്തിയെ മുച്ചൂടും നശിപ്പിച്ചിട്ടേ സഭാധികാരം അടങ്ങൂ. സഭാതലസ്ഥാനത്ത് വത്തിക്കാനില്‍ അടുത്തകാലത്തായി നടമാടിക്കൊണ്ടിരിക്കുന്ന അടുക്കള വഴക്കാണ് ഇത്രയും കാര്യങ്ങള്‍ എഴുതാന്‍ കാരണം.

കത്തോലിക്കാസഭയുടെ പഠനമനുസരിച്ച് പോപ്പ് പത്രോസിന്‍റെ പിന്‍ഗാമിയാണ്; ക്രിസ്തു പത്രോസിനു നല്കിയ താക്കോലിന്‍റെ അധികാരം കൈകാര്യം ചെയ്യുന്ന ക്രിസ്തുവിന്‍റെ ഭൂമിയിലെ വികാരിയാണ്. യേശു പത്രോസിനോടു പറഞ്ഞു "എന്‍റെ കുഞ്ഞാടുകളെ മേയിക്കുക". കൂടാതെ ലോകത്തില്‍ മാര്‍പാപ്പ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കേട്ടപ്പെടും. പോപ്പില്‍കൂടിമാത്രം ദൈവാനുഗ്രഹം മറ്റുള്ളവരിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. പൗരസ്ത്യസഭകളുടെ കാനോന്‍ നിയമസംഹിതയില്‍ മാര്‍പാപ്പയുടെ സഭയുടെമേലുള്ള അധികാരത്തെ സംബന്ധിച്ച് കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്: "ദൈവമല്ലാതെ മാര്‍പാപ്പയ്ക്കു മുകളില്‍ മറ്റൊരു അധികാരി ഇല്ലാത്തതിനാല്‍ മാര്‍പാപ്പയുടെ തീരുമാനങ്ങള്‍ക്കെതിരായി അപ്പീല്‍ കൊടുക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല.” ഈ പോപ്പുശാസ്ത്രത്തിനെല്ലാം വിപരീതമായി ചില കര്‍ദിനാളന്മാര്‍ അടുത്തകാലത്ത് ഫ്രാന്‍സിസ് പാപ്പയ്‌ക്കെതിരായി ശബ്ദമുയര്‍ത്തിയിരിക്കയാണ്. മേലധികാരിയെ വിമര്‍ശിക്കാന്‍ പാടില്ലെന്നുള്ള സഭയുടെ നയം കര്‍ദിനാളന്മാര്‍ക്ക് ബാധകമല്ലെന്ന് വിശ്വാസികള്‍ ധരിക്കേണ്ട ഗതികേടിലാണ്, സഭ ഇന്ന്.

ഫ്രാന്‍സിസ് പാപ്പയെ വിമര്‍ശിക്കുന്നവരിലെ മുഖ്യന്‍ അമേരിക്കന്‍ കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക് (ഞമ്യാീിറ ആൃൗസല) ആണ്. മാര്‍പാപ്പയുടെ അപ്പോസ്റ്റലിക് എക്‌സോര്‍ട്ടേഷന്‍ (Apostolic Exortation) Amoris Latitia (The Joy of Love)-യില്‍ വളരെ തെറ്റായ പഠനങ്ങള്‍ അടങ്ങിയിരിപ്പുണ്ടെന്നും അതിന് വിശദികരണം വേണമെന്നും ആവശ്യപ്പെട്ട് മറ്റ് മൂന്ന് കര്‍ദിനാളന്മാരുംകൂടി (Cardinals Walter brandmuller, Carlo Caffarra, and Joachim Meisner) ഒപ്പിട്ട ഒരു സ്വകാര്യകത്ത് സെപ്റ്റംബര്‍ 2016ന് മാര്‍പാപ്പയ്ക്ക് നല്കുകയുണ്ടായി. കര്‍ദിനാള്‍ ബര്‍കിന്‍റെ അഭിപ്രായത്തില്‍ സഭ പഠിപ്പിക്കുന്നത് രണ്ടുവ്യക്തികള്‍ വിവാഹബന്ധത്താല്‍ സംയോജിച്ചുകഴിഞ്ഞാല്‍ (marriage) പിന്നീട് അത്തരം ഒരു ബന്ധം നിലവിലുണ്ടായിരുന്നില്ലായെന്ന് സഭ പ്രഖ്യാപിക്കാത്തിടത്തോളം കാലം (annulment) അവരുടെ ബന്ധത്തില്‍നിന്നു പിരിയാന്‍ ദമ്പതികളെ സഭ അനുവദിക്കുന്നില്ല. സിവില്‍ കോടതിവഴി വിവാഹബന്ധം വേര്‍പെടുത്തിയവരും പുനര്‍വിവാഹം ചെയ്തവരും വിശുദ്ധകുര്‍ബ്ബാന സ്വീകരിക്കാന്‍ പാടില്ല. എന്നാല്‍ വിവാഹബന്ധം ജീവിതകാലം മുഴുവന്‍ എന്നത് ആദര്‍ശപരമാണെന്നും വിശ്വാസികളെ അതില്‍ തളച്ചിടുന്നത് യാഥാര്‍ത്ഥ്യ ബോധമുള്ളവര്‍ക്ക് നിരക്കാത്തതാണെന്നും മറ്റുചില കര്‍ദിനാളന്മാര്‍ അഭിപ്രായപ്പെടുന്നു. ഫ്രാന്‍സിസ് പാപ്പയുടെ നിലപാടും അതുതന്നെ.

കര്‍ദിനാളന്മാരുടെ സ്വകാര്യകത്തിന് മാര്‍പാപ്പ മറുപടി നല്കാതിരുന്നതിനാല്‍ ആ കത്ത് നവംബര്‍മാസത്തില്‍ ഓണ്‍ലൈന്‍വഴി പരസ്യപ്പെടുത്തുകയുണ്ടായി. അതിനര്‍ത്ഥം കര്‍ദിനാള്‍ ബര്‍ക്കും കൂട്ടരും മാര്‍പാപ്പയുമായി തുറന്ന ഒരു യുദ്ധത്തിന് തയ്യാറെന്നാണല്ലോ ലോകം മനസ്സിലാക്കേണ്ടത്. സഭ ഇക്കാലമെത്രെയും പഠിപ്പിക്കുകയും പരമ്പരാഗതമായി വിശ്വസിക്കുകയും ആചരിക്കുകയും ചെയ്തിരുന്നതിനെ മാറ്റിമറിക്കുന്ന ഇത്തരം പഠനങ്ങല്‍ വിശ്വാസികളില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു എന്നാണ് കര്‍ദിനാള്‍ ബര്‍ക്കിന്‍റെയും കൂട്ടരുടെയും പരാതി. മാര്‍പാപ്പയെ തിരുത്തുകയെന്നത് കര്‍ദിനാളന്മാരുടെയും മെത്രാന്മാരുടെയും ഉത്തരവാദിത്വമാണെന്നാണ് ബര്‍ക്കിന്‍റെ അഭിപ്രായം. മാര്‍പാപ്പയോടുള്ള ഉപവിയുടെ ഒരു പ്രവര്‍ത്തിയുംകൂടിയാണ് വിമര്‍ശനങ്ങള്‍ എന്നാണ് അദ്ദേഹത്തിന്‍റെ നിഗമനം. മാര്‍പാപ്പ ഗൗരവാവഹമായ തെറ്റാണ് പഠിപ്പിക്കുന്നതെങ്കില്‍ അതിനെ തിരുത്താന്‍ മാര്‍പാപ്പയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം തറപ്പിച്ചുപറയുന്നു. വിശ്വാസികള്‍ക്ക് വൈദികരെയോ മെത്രാന്മാരെയോ തിരുത്താനുള്ള അവകാശമില്ലെങ്കില്‍ മെത്രാന്മാര്‍ക്കും കര്‍ദിനാളന്മാര്‍ക്കും മാര്‍പാപ്പയെ തിരുത്താന്‍ എവിടെനിന്ന് അവകാശമുണ്ടായി എന്നൊരു മറുചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുകാലത്ത് പരസ്പരം പരിഹസിക്കുകയും അവമാനിക്കുകയും ചെയ്യുന്നത്തില്‍നിന്നും എന്തെങ്കിലും വ്യത്യാസമുണ്ടോ വത്തിക്കാനിലെ ഈ ശണ്ഠ എന്നാണ് ചര്‍ച്ച് സിറ്റിസണ്‍സ് വോയിസ് (Church Citizens Voice) എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍റെ എഡിറ്റര്‍ ഡോ. ജെയിംസ് കോട്ടൂര്‍ ചോദിക്കുന്നത്.

സിവില്‍ കോടതിയില്‍നിന്നും വിവാഹമോചനം നേടിയവരും സഭാകോടതിയില്‍നിന്ന് വിവാഹമോചനം നേടാതെ പുനര്‍വിവാഹം ചെയ്തവരും വിവാഹിതരാകാതെ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ഒരുമിച്ചു ജീവിക്കുന്നവരും വിശുദ്ധകുര്‍ബ്ബാന സ്വീകരിക്കുന്നത് കഠിനപാപമാണെന്നാണ് സഭയുടെ ഔദ്യോഗിക പഠനം. എന്നാല്‍ ആ പാപികളെ വഴിയില്‍ ഉപേക്ഷിച്ചിട്ട് സഭയ്‌ക്കെങ്ങനെ മുന്‍പോട്ടുപോകാന്‍ സാധിക്കുമെന്നാണ് ബഹുഭൂരിപക്ഷം കര്‍ദിനാളന്മാരുടെയും അഭിപ്രായം. അവരെ വ്യഭിചാരികളായിക്കാണാതെ മുറിവേറ്റ കുടുംബങ്ങളായിക്കണ്ട് വേണ്ട ശുശ്‌റൂഷകള്‍ ചെയ്തുകൊടുക്കാന്‍ സഭ തയ്യാറാകണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. പരമ്പരാഗതമായ വൈവാഹിക ബന്ധത്തില്‍നിന്ന് വേറിട്ട ഒരു സ്ഥിതിവിശേഷമാണത്. ആറാം പ്രമാണം കാത്തുസൂക്ഷിക്കുന്നത് പരിപൂര്‍ണ്ണതയാണ്. എന്നാല്‍ സഭാമക്കള്‍ക്ക് ആ പരിപൂര്‍ണ്ണത മിക്കപ്പോഴും അപ്രാപ്യമാണ്. പരിപൂര്‍ണ്ണതയില്‍ ജീവിക്കുന്നവര്‍ക്ക് വിശുദ്ധകുര്‍ബ്ബാന സ്വീകരിക്കാം. എന്നാല്‍ പാപികള്‍ക്കതു് നിഷേധിക്കണം. ആ വടംവലിയാണ് ഇന്ന് സഭയില്‍ നടക്കുന്നത്.

നിയമാനുസൃതം വിവാഹം ചെയ്യാതെ ഒന്നുച്ചുജീവിക്കുന്ന വിശ്വാസികള്‍ പശ്ചാത്താപാകുലരെങ്കില്‍ അവര്‍ വിശുദ്ധകുര്‍ബ്ബാന സ്വീകരിക്കാന്‍ അര്‍ഹരും അവര്‍ക്കത് നിഷേധിക്കുന്നത് ദൈവഹിതവുമാണോ എന്നതാണ് ഈ വിഷയത്തിലെ പ്രധാന ഘടകം. പരസ്ത്രീപരപുരുഷഗമനം ദൈവികനിയമത്തിന് വിരുദ്ധമാണ്. വിശുദ്ധകുര്‍ബ്ബാനയുടെ പാവനതയെ മുറുകെപ്പിടിക്കാന്‍ സഭ കടപ്പെടുന്നുമുണ്ട്. അപ്പോള്‍ മാര്‍പാപ്പയുടെ Amoris Latitia-യിലെ പഠനം വ്യക്തമല്ലാത്ത നിലപാടെടുക്കുന്നു എന്നതൊരു പ്രധാന ചോദ്യമാണ്. കര്‍ദിനാള്‍ റോബര്‍ട്ട് സാറാ (Cardinal Robert Sarah) 'The Power of Silence, Against the Dictatorship of Noise' തന്‍റെ അഭിമുഖസംഭാഷണത്തില്‍ പറയുന്നത് വിശുദ്ധഗ്രന്ഥപഠനത്തെ മനഃപൂര്‍വ്വം വ്യക്തമല്ലാത്ത, ചിന്താക്കുഴപ്പം ഉണ്ടാക്കുന്ന ഒരു സ്ഥിതിവിശേഷത്തെ വിശ്വാസികളില്‍ അാീൃശ െഘമശേശേമ സൃഷ്ടിക്കുമെന്നാണ്. അവാസ്തവമായ അനുകമ്പയുടെ പേരില്‍ സഭയുടെ പരമ്പരാഗത സാല്‍മാര്‍ഗികസിദ്ധാന്ത പഠനങ്ങളില്‍ വെള്ളംചേര്‍ക്കലാണ് ഇതിന്‍റെ പരിണതഫലമെന്നാണ് മാര്‍പാപ്പയുടെ നിര്‍ദേശത്തെ എതിര്‍പ്പോടെ നിരീക്ഷിക്കുന്നവര്‍ അനുമാനിക്കുന്നത്.

സഭയുടെ വിവാഹസംബന്ധമായ പഠനങ്ങളില്‍ മാറ്റമൊന്നുമില്ലെന്നും വിവാഹത്തെ സംബന്ധിച്ച സഭയുടെ പഠനങ്ങള്‍ക്ക് വിരുദ്ധമല്ല ഫ്രാന്‍സിസ് പാപ്പയുടെ അാീൃശ െഘമലശേശേമ എന്നുമാണ് വത്തിക്കാന്‍റെ വിശ്വാസസത്യ കാര്യാലയ മേധാവി ജര്‍മ്മന്‍ കര്‍ദിനാള്‍ ഗെര്‍ഹാഡ് മ്യൂള്ളര്‍ (Cardinal Gerhard Muller) പറയുന്നത്. അതിനാല്‍ ഒരു വിശദീകരണത്തിന്‍റെയോ മാര്‍പാപ്പയുടെ മറുപടിയുടെയോ ആവശ്യം വരുന്നില്ലന്നാണ് അദ്ദേഹത്തിന്‍റെ തീരുമാനം. വിവാഹമോചനം, പുനര്‍വിവാഹം, ഒരുമിച്ചുജീവിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ മെത്രാന്മാരും പുരോഹിതരും കാര്യബോധത്തോടെയും വിവേകത്തോടെയും കൈകാര്യംചെയ്ത് കുമ്പസാരം, കുര്‍ബ്ബാന എന്നീ കൂദാശകള്‍ ചെയ്തുകൊടുക്കണമെന്നുമാണ് അദ്ദേഹത്തിന്‍റെയും നിര്‍ദേശം. ഇവിടെ പാരമ്പര്യവാദികളും പുരോഗമനവാദികളും തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ് നടക്കുന്നത്. അത് സഭയുടെ യോജിപ്പിനെ അപകടകരമാക്കുകയും സഭയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ കാരണമാകുകയും ചെയ്യുന്നു.

കര്‍ദിനാള്‍ ബര്‍ക്കിന് ഫ്രാന്‍സിസ് പാപ്പായെപ്പറ്റി വീണ്ടും പരാതികളുണ്ട്. ലത്തീന്‍ സഭയില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുമുമ്പുള്ള അനന്യസാധാരണമായതും (Etxraordinary-Latin Mass) കൗണ്‍സിലിനു ശേഷമുള്ള സാധാരണമായതുമായ (Ordinary-English Mass) {കമത്തിലുമുള്ള ദിവ്യബലികള്‍ നിലവിലുണ്ട്. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ അനന്യസാധാരണക്രമത്തിലുള്ള കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അനുവദിച്ചത് അദ്ദേഹത്തിന്‍റെ മഹാമനസ്കതകൊണ്ടാണെന്നാണ് ഫ്രാന്‍സിസ് പാപ്പ പറയുന്നത്. ആ ദിവ്യബലിക്രമം ഇന്ന് ഒരു അപവാദമാണ്. കര്‍ദിനാള്‍ ബര്‍ക്കിന് രണ്ടു കുര്‍ബാനക്രമങ്ങളും ഒന്നുപോലെയാണ്. ബര്‍ക്ക് ജനനനിയന്ത്രണത്തിനും വിവാഹമോചനത്തിനുമെല്ലാം എതിരായി ചിന്തിക്കുന്ന, തനി യാഥാസ്ഥിതികനായ ഒരു കര്‍ദിനാളാണ്.

അമേരിക്കയിലെ 'റിപ്പബ്ലിക്കന്‍ ജീസസ്' ചിന്താഗതിക്കാര്‍ക്ക് സ്വവര്‍ഗരതി, മുതലാളിത്തവ്യവസ്ഥ, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ മാര്‍പാപ്പയുടെ നിലപാട് ഒട്ടും രുചിച്ചിട്ടില്ല. കാലാവസ്ഥാവ്യതിയാനത്തെസംബന്ധിച്ച് സംശയാതീതമായി അറിവുനല്‍കുന്ന, ശാസ്ത്രീയമായി ശരിയായ, ദൈവശാസ്ത്രപരമായി ഭദ്രമായ മനോഹരമായി എഴുതിയിട്ടുള്ള ഘമൗറമീേ ശെ എന്ന ചാക്രികലേഖനം യാഥാസ്ഥിതികര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ആംഗ്ലോസാക്‌സണ്‍ (Anglo-Saxon), ഇറ്റാലിയന്‍ (Italian) പണ്ഡിറ്റുകളാണ് ഇതിന്‍റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പാപ്പ ഒരിക്കല്‍ റോമന്‍ കാര്യാലയത്തിലെ പതിനഞ്ച് സുഖക്കേടുകളെ പരസ്യമായി വിളിച്ചുപറഞ്ഞു. ചിലര്‍ക്കെല്ലാം ആദ്ധ്യാത്മികമായ മറവിരോഗം (spiritual Alzheimer's) പിടിച്ചിരിക്കുകയാണെന്നും പറയാന്‍ അദ്ദേഹം മടിച്ചില്ല. കാറ്റത്തുലയുന്ന ഞാങ്ങണയല്ലെന്ന് ഫ്രാന്‍സിസ് പാപ്പ അങ്ങനെ പണ്ടേ തെളിയിച്ചുകഴിഞ്ഞു.

സാധാരണ ക്രിസ്ത്യാനികളുടെ ഇടയിലും മറ്റുമതസ്ഥരുടെ ഇടയിലും വമ്പിച്ച ബഹുജനസമ്മതിയുള്ള മാര്‍പാപ്പയെ മരിച്ചുകണ്ടാല്‍ മതിയെന്നേയുള്ളു വത്തിക്കാനിലെ കറതീര്‍ന്ന യാഥാസ്ഥികര്‍ക്ക്. അവര്‍ അടുത്ത കോണ്‍ക്ലെവിനായി (Conclave) പാര്‍ത്തിരിക്കയാണ്.

ആടുകളെ മേയ്ക്കാന്‍ അറിയാത്ത ഇടയന്മാര്‍ (ചാക്കോ കളരിക്കല്‍)
Join WhatsApp News
Prof. Dinkan 2017-03-15 18:49:01
കെ പി യോഹന്നാൻ എന്ന സ്വയം പ്രഖ്യാപിത മെത്രാൻ സ്വന്തം മകൻ ഉൾപ്പെടെ 12 പേരെ ബിഷപ്പ് ആയി വാഴിച്ചു. ഇനിയെങ്കിലും ഈ മത്തങ്ങാ തൊപ്പിയും ചുവന്ന നെറ്റിയും മൂർഖൻ പാമ്പിന്റെ തലയുള്ള വടിയും ഉള്ള അന്യന്റെ വിയർപ്പു കൊണ്ട് മൃഷ്ട്ടാനം വിഴുങ്ങുന്ന ഈ കുർബാന തൊഴിലാളികളെ തിരിച്ചറിയൂ. യേശു ദേവൻ പറഞ്ഞത് അനുസരിച്ചു ജീവിക്കൂ. എല്ലാ ഇടനില കാരേയും ഒഴിവാക്കി യേശുവിനോടു  സംവദിക്കൂ. യദാർത്ഥ ക്രിസ്ത്യാനി ആകു 
Joseph Padannamakkel 2017-03-16 05:51:54

ഫ്രാൻസിസ് മാർപ്പാപ്പയ്‌ക്കെതിരായി അമേരിക്കൻ കർദ്ദിനാൾ ബർക്കിന്റെയും (Cardinal Raymond Burke) യാഥാസ്ഥിതികരുടെയും  എതിർപ്പുകളെപ്പറ്റി ശ്രീ ചാക്കോ കളരിക്കൽ വ്യക്തമായി ഈ ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്. കർദ്ദിനാൾ ബർക്ക് ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഏറ്റവും വലിയ വിമർശകനും അദ്ദേഹത്തെ പരിഹസിക്കുന്നതിൽ മുമ്പിലും നിൽക്കുന്നു. പ്രസിഡന്റ് ട്രമ്പിന്റെ വലിയ സുഹൃത്തെന്ന നിലയിൽ അമേരിക്കൻ രാഷ്ട്രീയ തലങ്ങളിലും ബർക്കിന് നല്ല സ്വാധീനവുമുണ്ട്.  

വത്തിക്കാനിൽ പഴയ പാരമ്പര്യം പുലർത്തുന്ന യാഥാസ്ഥിതികരായ കർദ്ദിനാൾമാർ അറുപത്തിയെട്ടു വയസുകാരനായ ബർക്കിനെ അടുത്ത മാർപ്പാപ്പയായി വാഴിക്കാൻ ആഗ്രഹിക്കുന്നു. എൺപതു വയസു പൂർത്തിയാകുന്ന ഫ്രാൻസിസ് മാർപ്പാപ്പാ വിരമിക്കണമെന്നാണ് യാഥാസ്ഥിതിക ലോകം  ആവശ്യപ്പെടുന്നത്. അതിനായി ബർക്ക് യാഥാസ്ഥിതികർക്ക് സർവ്വവിധ പിന്തുണകളും നൽകി വരുന്നു. പാരമ്പര്യത്തിൽ നിന്നും വഴുതി യാതൊരു വിട്ടുവീഴ്ചയ്ക്കും കർദ്ദിനാളും അദ്ദേഹത്തിനെ പിന്തുണക്കുന്നവരും തയ്യാറുമല്ല. 

കർദ്ദിനാൾ ബർക്ക് വിവാഹമോചനത്തെയും പുനർ വിവാഹത്തെയും എതിർക്കുന്നു. സഭയുടെ അനുവാദം കൂടാതെ വിവാഹമോചനം നടത്തുന്നവർക്കു സഭയുടെ കൂദാശകൾ സ്വീകരിക്കാൻ അനുവദിക്കണമെന്നാണ് ഫ്രാൻസീസ് മാർപ്പാപ്പയുടെ അഭിപ്രായം. അവരെയും മനുഷ്യ ഗണങ്ങളായി കരുതണമെന്നും ദൈവത്തിന്റെ മുമ്പിൽ മനുഷ്യരെല്ലാം തുല്യരെന്നുമാണ് ഫ്രാൻസീസ് മാർപ്പാപ്പ ചിന്തിക്കുന്നത്. അത്തരം അഭിപ്രായങ്ങൾ യാഥാസ്ഥിതികനായ ബർക്ക് ശക്തമായി എതിർക്കുന്നു. 

ഫ്രാൻസീസ് മാർപ്പാപ്പയുടെ നയങ്ങൾ മൂലം കത്തോലിക്കസഭ ഇന്ന് രണ്ടായി വിഭജിക്കപ്പെട്ടുവെന്നു  ബർക്ക് കരുതുന്നു. സഭയെ രക്ഷിക്കണമെങ്കിൽ ഫ്രാൻസീസ് മാർപ്പാപ്പാ സ്ഥാനം ഒഴിയണമെന്നു വത്തിക്കാനിലെ ചില കർദ്ദിനാൾമാരും ആവശ്യപ്പെടുന്നു. നാലു കർദ്ദിനാൾമാരും 23 ബിഷപ്പുമാരും മറ്റു പ്രമുഖരുമൊത്ത് ഇത്തരം സഭയുടെ സങ്കീർണ്ണ പ്രശ്നങ്ങൾ ഉൾപ്പെടുത്തി മാർപ്പാപ്പയ്ക്ക് കത്തെഴുതിയെങ്കിലും ഒരു തീരുമാനം അറിയിച്ചുകൊണ്ട് മറുപടി ലഭിച്ചിട്ടില്ല. അങ്ങനെയെങ്കിൽ വിശ്വാസത്തെ സംബന്ധിച്ച് സഭയിൽ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നും കർദ്ദിനാൾ ബർക്ക് മാർപ്പാപ്പയ്ക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. "താൻ മാർപ്പാപ്പയുടെ ശത്രുവല്ലെങ്കിലും മാർപ്പാപ്പാ സംസാരിക്കുന്നത് മതനിന്ദയെന്നു" ബർക്ക് ഔദ്യോഗികകമായി പ്രസ്താവിക്കുകയും ചെയ്‌തു. ഫ്രാൻസീസ് മാർപ്പാപ്പയെ സ്ഥാനചലനം നടത്തി മാർപ്പാപ്പാ സ്ഥാനം കൈവശപ്പെടുത്താൻ ഈ അറുപത്തിയെട്ടുകാരൻ കർദ്ദിനാൾ ആഗ്രഹിക്കുന്നു. 

ആർഭാടമായി ജീവിക്കുന്ന ബർക്കിനു ഫ്രാൻസീസ് മാർപ്പാപ്പായുടെ ലളിത ജീവിതവും ഒരു വെല്ലുവിളി തന്നെയാണ്. വിലകൂടിയ സിൽക്ക് വസ്ത്രം, കൊട്ടാരം, ആർഭാടമുള്ള ജീവിത രീതികൾ കർദ്ദിനാൾ ബർക്ക് ഇഷ്ടപ്പെടുന്നു. ഇങ്ങനെയൊരാൾ അടുത്ത മാർപ്പാപ്പായാൽ ആത്മീയ ചൈതന്യം പാടെ സഭയിൽ നശിക്കുമെന്നു ഫ്രാൻസീസ് മാർപ്പായെ പിന്തുണയ്ക്കുന്നവർ കരുതുന്നുമുണ്ട്. 

ബർക്കിനു ദരിദ്രരുടെ ജീവിതം എന്തെന്ന് അറിയത്തില്ല. ആട്ടിടയന്റെ മണമില്ല. അടുത്ത മാർപ്പാപ്പായാകാൻ സാധ്യതയുമുള്ള ഇദ്ദേഹം തികച്ചും ഫ്രാൻസീസ് മാർപ്പാപ്പയ്ക്ക് വിപരീതമായ ഒരു ജീവിത ശൈലിയാണ് നയിക്കുന്നത്. ഫ്രാൻസീസ് മാർപ്പാപ്പയെ നശിപ്പിക്കാൻ അവസരവും കാത്തു  നിൽക്കുന്നു. ആധുനിക ശാസ്ത്രങ്ങൾക്കും ചിന്തകൾക്കും ബർക്ക് എതിരാണ്. കുടുംബാസൂത്രണത്തിൽ 'കോണ്ടം' ഉപയോഗിക്കുന്നതു പാപമെന്നു കരുതുന്നു. 

കർദ്ദിനാൾ ബർക്ക് സഭാകാര്യങ്ങളിലും ദൈവശാസ്ത്രത്തിലും പണ്ഡിതനാണ്. എങ്കിലും ഈ പണ്ഡിതന്റെ അടുത്ത കാലത്തെ ലേഖനങ്ങൾ മാർപ്പാപ്പായെ അധിക്ഷേപിച്ചുകൊണ്ടുള്ളതായിരുന്നു. യാതൊരു ദയയുമില്ലാതെയാണ് പരിഹസിക്കുന്നത്. ലിബറൽ ചിന്താഗതിയുള്ള കത്തോലിക്കർക്ക് ഇദ്ദേഹത്തെ അടുത്ത മാർപ്പാപ്പായായി അംഗീകരിക്കാൻ സാധിക്കില്ല. യാഥാസ്ഥിതിക ലോകം പിന്തുണക്കുന്നതുകൊണ്ട് വലിയ ഒരു ജനത്തിന്റെ പിന്തുണയുമുണ്ട്. 

യാഥാസ്ഥിതികനായ ബർക്ക് സദാ പ്രാർത്ഥനയിൽ സമയം കളയുന്നു. ഇടയജനത്തോട് എളിമയോടെ പെരുമാറാനും അറിയാം. അമേരിക്കയിൽ വിശ്വാസികളുടെ ശക്തമായ പിന്തുണയുമുണ്ട്. ഇദ്ദേഹം സോഷ്യലിസവും മാർക്സിസവും അങ്ങേയറ്റം എതിർക്കുന്നു. പൂർണ്ണമായും ഒരു ഫാസിസ്റ്റ് ചിന്താഗതിക്കാരനാണ്. ഇത്തരക്കാരായ ഫാസിസ്റ്റുകൾ സഭയുടെ തലപ്പത്തു വന്നാൽ അന്തിക്രിസ്തുവെന്ന പ്രവചനം  പൂർത്തികരിക്കുമെന്നതിലും സംശയമില്ല.  
Father Dinkan 2017-03-15 19:47:34
അയ്യോ ഡിങ്ക അതെങ്ങനെ ശരിയാവും? ഞങ്ങൾക്ക് സഹായിക്കണം . ഇന്ത്യയിലെ കുഞ്ഞുങ്ങളെ സഹായിക്കണം. ഡോളർ അയച്ചു കൊടുത്ത തന്നെ സഹായിക്കണം. മില്ലിയൻസ് ഓഫ് ഡോളേഴ്‌സ് . ഇല്ലേൽ ഞങ്ങൾ അമേരിക്കയിലെ സെനറ്റർ മാരോടും, കോൺഗ്രെസ്സ്മാനോടും എല്ലാം ഇന്ത്യയെപ്പറ്റിയും മോഡിയെപ്പറ്റിയും കംപ്ലൈന്റ്റ് പറയും . നാറ്റിക്കും .  ഞാനൊരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാരണാണ് . അതാണ് എന്റെ ഇന്ത്യ രാജ്യ സ്നേഹം
manoj 2017-03-16 06:46:14
US is a fertile land for all the retreat preachers. Most of the retreat preachers are coming here on visiting visa to preach and collecting unaccounted cash with no documents. It is a clear violation of American vising visa norms. These retreat preachers are sponsored by individuals and Indian Dioceses and missing the Tourism visa. Please make calls to the new immigration office to stop these preachers misusing the visa, misleading people and collecting illegal money. it will be a violation on the part of the sponsors to use these people for religious purpose while giving them letter to visit US.
Ninan Mathullah 2017-03-16 07:14:18
The real politics behind this issue is quite different. The power struggle behind this has a different purpose. Recently American influence at Vatican has tremendously increased due to the money influence of USA. The office of Pope has extraordinary power to influence public opinion. The real struggle is for this power. The powers of Antichrist are working behind the scene to hijack this power before Antichrist can come to power. Recently Pope Francis striped Cardinal Burke of his power over Knights of Malta.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക