Image

കടലിലെ വെടിവെപ്പ്: എഫ്‌ഐആറില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി

Published on 24 February, 2012
കടലിലെ  വെടിവെപ്പ്: എഫ്‌ഐആറില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി
ഇടുക്കി: മത്സ്യത്തൊഴിലാളികള്‍ കടലില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേരള പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്‍) അപാകമൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ ദുര്‍ബലമാണെന്ന വാദം തെറ്റാണ്. എല്ലാ തെളിവുകളും ശേഖരിച്ച് ശക്തമായ എഫ്.ഐ.ആര്‍ തന്നെയാണ് പോലീസ് തയ്യാറാക്കിയത്. ഇതില്‍ തിരുത്തലുകളൊന്നും ആവശ്യമില്ല. കേസുമായി ബന്ധപ്പെട്ട് വളരെ കാര്യക്ഷമമായാണ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നത്. കേസ് ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇപ്പോള്‍ ഇറ്റാലിയന്‍ സര്‍ക്കാരും അംഗീകരിച്ച മട്ടാണ്. വെടിവെപ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

ജയിച്ചാല്‍ അനൂപ് ജേക്കബിന് അച്ഛന്‍ ടി.എം. ജേക്കബിന്റെ വകുപ്പ് തന്നെ നല്‍കുമെന്ന് മുന്നണി സാഹചര്യങ്ങള്‍ കണക്കിലെടുത്തായിരിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞിട്ടുണ്ടാവുക എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്നണിയുടെ മുന്‍ നിലപാട് ആവര്‍ത്തിക്കുക മാത്രമാണ് ആര്യാടന്‍ ചെയ്തത്-ഒരു ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക