Image

പശുവിനെ കൊന്നാല്‍ ജീവപര്യന്തം തടവ്‌: നിയമവുമായി ഗുജറാത്ത്‌ സര്‍ക്കാര്‍

Published on 15 March, 2017
പശുവിനെ കൊന്നാല്‍ ജീവപര്യന്തം തടവ്‌: നിയമവുമായി ഗുജറാത്ത്‌ സര്‍ക്കാര്‍

അഹമ്മദാബാദ്‌: ഗോഹത്യക്കും ബീഫ്‌ കടത്തിനും ജീവപര്യന്തം തടവുശിക്ഷ ഏര്‍പ്പെടുത്തുമെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാണി. ജുനഗഢ്‌ ജില്ലയിലെ വന്താലി നഗരത്തില്‍ സ്വാമിനാരായണ്‍ ഗുരുകുലത്തില്‍ ഒത്തുകൂടിയവരെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2011ല്‌ പശുക്കളെ സംരക്ഷിക്കാനെന്നു പറഞ്ഞ്‌ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ടുണ്ടെന്നും അത്‌ കൂടുതല്‍ കര്‍ശനമാക്കുമെന്നുമാണ്‌ രൂപാണി പറഞ്ഞത്‌.
`ഗുജറാത്തില്‍ പശുക്കളെ സംരക്ഷിക്കാന്‍ സുപ്രീം കോടതി നിയമം കൊണ്ടുവരുന്നതുവരെ ഈ കേസില്‍ ഞങ്ങള്‍ പൊരുതി. 

ഇനി ഈ നിയമം കൂടുതല്‍ കര്‍ശനമാക്കണം. അതിനായി അടുത്തയാഴ്‌ച ആരംഭിക്കുന്ന ഗുജറാത്ത്‌ നിയമസഭയുടെ ബജറ്റ്‌ സെഷനില്‍ ബില്‍ കൊണ്ടുവരും.' അദ്ദേഹം പറഞ്ഞു.
.
നരേന്ദ്രമോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ 2011ല്‍ ഗോഹത്യ പൂര്‍ണായി നിരോധിക്കുകയും ബീഫ്‌ വില്‍പ്പനയും കടത്തും നിരോധിക്കുകയും ചെയ്‌തിരുന്നു. 1954ലെ ഗുജറാത്ത്‌ മൃഗ സംരക്ഷണ നിയമം ഭേദഗതി നടത്തിയായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക