Image

ഗര്‍ഭിണിയായ യുവമോഡല്‍ ഫോട്ടോഷൂട്ടിനിടെ ട്രെയിനിടിച്ചു മരിച്ചു

പി. പി. ചെറിയാന്‍ Published on 15 March, 2017
ഗര്‍ഭിണിയായ യുവമോഡല്‍ ഫോട്ടോഷൂട്ടിനിടെ ട്രെയിനിടിച്ചു മരിച്ചു
ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ ഗര്‍ഭിണിയായ യുവമോഡല്‍ ഫൊട്ടോഷൂട്ടിനിടെ ട്രെയിനിടിച്ച് ദാരുണമായി മരിച്ചു. ഫ്രെഡ്സാനിയ തോംസണ്‍ എന്ന പത്തൊമ്പതുകാരിയാണ് വെള്ളിയാഴ്ച നവസോട്ടയിലെ റെയില്‍വേ ട്രാക്കില്‍ ഷൂട്ടിനിടെ അപകടത്തില്‍പെട്ടത്. രണ്ടു ട്രാക്കുകള്‍ക്കിടയില്‍നിന്നു ഫൊട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ ഒരു ട്രാക്കിലൂടെ ട്രെയിന്‍ വരികയായിരുന്നു. ഇതു കണ്ട് ഫ്രെഡ്സാനിയ രണ്ടാം ട്രാക്കിലേക്കു കയറിയപ്പോള്‍ മറ്റൊരു ട്രെയിനിനു മുന്നില്‍ പെടുകയായിരുന്നു. മണിക്കൂറില്‍ അമ്പതു മൈല്‍ വേഗത്തിലാണ് ട്രെയിന്‍ വന്നിരുന്നത്. ഹോണ്‍ മുഴക്കിയാണ് ട്രെയിന്‍ എത്തിയതെന്നും ട്രാക്കിലുണ്ടായിരുന്നവര്‍ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിനു കാരണമായതെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ബ്രയാനിലെ ബ്ലിന്‍ കോളജില്‍ പഠിക്കുന്ന ഫ്രെഡ്സാനിയ മോഡലിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി താല്‍ക്കാലികമായി പഠനം ഉപേക്ഷിച്ചിരിക്കെയാണ് അപകടമുണ്ടായത്. കാമുകനായ ഡാര്‍നെല്‍ ചാറ്റ്മാനൊപ്പം വിവാഹം നിശ്ചയിച്ചിരുന്ന ഫ്രെഡ്സാനിയ നാലാഴ്ച ഗര്‍ഭിണിയാണെന്നു കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്.



പി. പി. ചെറിയാന്‍

ഗര്‍ഭിണിയായ യുവമോഡല്‍ ഫോട്ടോഷൂട്ടിനിടെ ട്രെയിനിടിച്ചു മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക