Image

ഗോവയില്‍ മനോഹര്‍ പരീക്കര്‍ മന്ത്രിസഭ വിശ്വാസവോട്ട്‌ നേടി

Published on 16 March, 2017
ഗോവയില്‍ മനോഹര്‍ പരീക്കര്‍ മന്ത്രിസഭ  വിശ്വാസവോട്ട്‌ നേടി

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മന്ത്രിസഭ വിശ്വാസവോട്ട്‌ നേടി ഭൂരിപക്ഷം തെളിയിച്ചു. 

40 അംഗ നിയമസഭയില്‍ 22 പേരുടെ പിന്തുണയാണുള്ളത്‌. 16 അംഗങ്ങള്‍ സര്‍ക്കാരിനെ എതിര്‍ത്തു. കോണ്‍ഗ്രസിലെ ഒരംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

ഗോവ മുന്‍ മുഖ്യമന്ത്രി റാണയുടെ മകന്‍ വിശ്വജിത്‌ റാണയാണ്‌ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്ന കോണ്‍ഗ്രസ്‌ അംഗം. എന്‍സിപിയുടെ പിന്തുണ തങ്ങള്‍ക്ക്‌ കിട്ടുമെന്ന്‌ കോണ്‍ഗ്രസ്‌ അവകാശവാദം ഉന്നയിച്ചിരുന്നു. 

എന്നാല്‍ ഇവര്‍ ബിജെപിക്ക്‌ അനുകൂലമായി വോട്ട്‌ രേഖപ്പെടുത്തുകയായിരുന്നു. ഗോവയില്‍ ഭരിക്കാന്‍ ബിജെപിക്ക്‌ ആവശ്യമായ ഭൂരിപക്ഷം ഉണ്ടെന്ന്‌ പറഞ്ഞത്‌ വിശ്വാസവോട്ടെടുപ്പിന്‌ ശേഷം തെളിഞ്ഞുവെന്ന്‌ മനോഹര്‍ പരീക്കര്‍ പറഞ്ഞു.

മൂന്ന്‌ അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ്‌ പാര്‍ട്ടിയും മഹാരാഷ്ട്രവാദി ഗോമാന്ത്രക്‌ പാര്‍ട്ടിയും ബിജെപിയെ പിന്തുണച്ചു. 

രണ്ട്‌ സ്വതന്ത്രരും പരീഖറിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്‌ക്കുശേഷമായിരുന്നു വിശ്വാസവോട്ടെടുപ്പ്‌. 

വോട്ടെടുപ്പിന്‌ ശേഷം സഭ പിരിഞ്ഞു. സഭ ഇനി 22ന്‌ ചേരും. 23ന്‌ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. 24ന്‌ മുഖ്യമന്ത്രി ബജറ്റ്‌ അവതരിപ്പിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക