Image

ബഹിരാകാശ കമ്മിഷന്‍ അംഗം ആര്‍. നരസിംഹ രാജിവച്ചു

Published on 24 February, 2012
ബഹിരാകാശ കമ്മിഷന്‍ അംഗം ആര്‍. നരസിംഹ രാജിവച്ചു
ന്യൂഡല്‍ഹി: ബഹിരാകാശ കമ്മിഷന്‍ അംഗം ആര്‍. നരസിംഹ രാജിവച്ചു. ആന്‍ട്രിക്‌സ് - ദേവാസ് കരാറിലെ അപാകതകളുടെ പേരില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ള മുന്‍ ശാസ്ത്രജ്ഞര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് പ്രധാനമന്ത്രിക്കു കൈമാറി. 20 വര്‍ഷമായി ബഹിരാകാശ കമ്മിഷന്‍ അംഗമാണ്.

രാജ്യത്തിനായി ജീവിതത്തിലെ മുക്കാല്‍ പങ്കും ചെലവഴിച്ച ശാസ്ത്രജ്ഞര്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ തനിക്ക് അതിയായ ദുഃഖമുണ്‌ടെന്ന് നരസിംഹ ഒരു മാധ്യമത്തിനോട് പറഞ്ഞു. ആന്‍ട്രിക്‌സ്-ദേവാസ് കരാറിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച സമിതി അംഗം കൂടിയായിരുന്നു നരസിംഹ. ഇടപാടില്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്.

ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സും ദേവാസ് മള്‍ട്ടി മീഡിയയും 2005 ജനുവരി 28ന് ഒപ്പുവച്ച എസ് ബാന്‍ഡ് കരാറുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മാധവന്‍നായര്‍ ഉള്‍പ്പെടെ നാലു പ്രമുഖ ശാസ്ത്രജ്ഞര്‍ക്ക് സര്‍ക്കാര്‍ പദവികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക