റിയാദ് : ബാര്‍ യുണൈറ്റഡ് റിയാദ് (ബാച്ച്ലേഴ്സ് അസോസിയേഷന്) സംഘടിപ്പിക്കുന്ന രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജീപാസ് ബിഗ് ബാഷ് സുല്‍ത്താന അല്‍ കസര്‍ മാളിന് സമീപത്തുള്ള സ്റ്റേഡിയത്തില്‍ മാര്‍ച്ച് 17 മുതല്‍ ആരംഭിക്കും.
റിയാദിലെ 24 പ്രമുഖ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. ജേതാക്കള്‍ക്ക് ജീപാസ് ട്രോഫിയും കാഷ് അവാര്‍ഡും രണ്ടാം സ്ഥാനക്കാര്‍ക്ക് പാരജോണ്‍ ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും.
ടൂര്‍ണമെന്റിന്റെ ഫിക്സ്ചര്‍ പ്രകാശനം അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്നു. രക്ഷാധികാരി എസ്.വി. അര്‍ശുല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജീപാസ് ബ്രാഞ്ച് മാനേജര്‍ എം.കെ. ഷംസുദ്ദീനും എച്ച്ആര്‍ മാനേജര്‍ സഞ്ജിത്തും ചേര്‍ന്ന് വിന്നേഴ്സ് ട്രോഫി ലോഞ്ചിംഗും പാരജോണ്‍ മാനേജര്‍ മുഹമ്മദ് നൗഫല്‍ റണ്ണേഴ്സ് ട്രോഫി ലോഞ്ചിംഗും നിര്‍വഹിച്ചു. സിറ്റി ഫ്ളവര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ദിലീഷ് നായര്‍, മിര്‍ഷാദ് ബക്കര്‍, എം.വി. മുജീബ്, അബ്ദുറഹ്മാന് എന്നിവര്‍ ചേര്‍ന്ന് ഫിക്സ്ചര്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് യാസര്‍ ബറാമി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.വി.കുഞ്ഞഹമ്മദ് കോയ, എം.എം.റംസി, കെ.എം. ഇല്യാസ്, പി.ടി. യൂസഫ്, റസ്തം, വി. അഫ്നാസ് എന്നിവര്‍ പ്രസംഗിച്ചു. കെ.വി. റൗഫ്, ബി.വി. ഷഹല്‍, ഷിബിലി, കെ. ഹാരിസ്, കെ.വി. ജാസിം, ടി.ഹിദായത്, ജവാദ്, സജ്ജാദ്, ജാവേദ്, റിഫായ്, ഷഫീക്, ഷാനവാസ് എന്നിവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍