Image

ലാവ്‌ലിന്‍ അഴിമതി കെട്ടുകഥയെന്നു ഹരീഷ്‌ സാല്‍വേ ഹൈക്കോടതിയില്‍

Published on 16 March, 2017
ലാവ്‌ലിന്‍ അഴിമതി കെട്ടുകഥയെന്നു ഹരീഷ്‌ സാല്‍വേ ഹൈക്കോടതിയില്‍
കൊച്ചി: ലാവ്‌ലിന്‍ കരാര്‍ നല്ല ഉദ്ദേശ്യത്തോടെയായിരുന്നെന്നും അഴിമതി ആരോപണങ്ങള്‍ കെട്ടുകഥയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ്‌ സാല്‍വേ ഹൈക്കോടതിയില്‍. 

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്‌പോഴാണ്‌ പിണറായിക്കായി ഹാജരായ ഹരീഷ്‌ സാല്‍വേ ഈ വാദഗതി നിരത്തിയത്‌.

നല്ല ഉദ്ദേശ്യത്തോടെയാണ്‌ ലാവ്‌ലിന്‍ കരാര്‍ കൊണ്ടുവരാന്‍ അന്നു വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്‍ ശ്രമിച്ചത്‌. വൈദ്യുത പ്രതിസന്ധിയുടെ കാലത്താണ്‌ കരാറിനു ശ്രിച്ചത്‌. ഇതിനായി സമ്മര്‍ദ്ദമുണ്ടായിരുന്നു. കഐസ്‌ഇബിയുടെ വാണിജ്യ പുരോഗതിക്കു വേണ്ടിയായിരുന്നു കരാര്‍. 

ലാവ്‌ലിന്‍ കരാര്‍ സംഭവിച്ചത്‌ പിണായിയുടെ കാലത്തല്ല. അന്ന്‌ വൈദ്യുത മന്ത്രിയായിരുന്ന ജി.കാര്‍ത്തികേയന്‍റെ കാലത്താണ്‌. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ കാര്‍ത്തികേയന്‍റെ നടപടി തെറ്റാണെന്നു സിബിഐ കണ്ടെത്തിയിട്ടില്ലെന്നും ഇത്‌ വിരോധാഭാസമാണെന്നും ഹരീഷ്‌ സാല്‍വെ കോടതിയില്‍ പറഞ്ഞു.

നല്ല കാര്യങ്ങള്‍ ചെയ്‌താലും പഴി കേള്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും ലാവ്‌ലിന്‍ അഴിമതി ഉണ്ടാക്കിയെടുത്ത കെട്ടുകഥയാണെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ കാര്യത്തില്‍ ഒരു ഗൂഢാലോചനയും സംഭവിച്ചിട്ടില്ലെന്നും സാല്‍വെ കോടതിയെ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക