Image

ഇസ്ലാമിക്‌ സ്റ്റേറ്റ്‌ താജ്‌മഹല്‍ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നു

Published on 17 March, 2017
ഇസ്ലാമിക്‌ സ്റ്റേറ്റ്‌   താജ്‌മഹല്‍ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നു

ദില്ലി: ലോകമെമ്പാടും ഭീകരതയുടേയും ഭീതിയുടേയും വിത്തുകള്‍ മുളപ്പിക്കുന്ന ഇസ്ലാമിക്‌ സ്റ്റേറ്റ്‌, ഇന്ത്യയുടെ പൈതൃക സമ്പത്തും ലോകത്തിന്‌ മുന്നിലുള്ള പ്രണയത്തിന്റെ ഉദാത്ത മാതൃകയുമായ താജ്‌മഹല്‍ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതായി വിവരങ്ങള്‍ പുറത്ത്‌ വരുന്നു. 

ഇസ്ലാമിക്‌ സ്റ്റേറ്റ്‌ അനുഭാവമുള്ള ഗ്രൂപ്പായ അഹ്വാല്‍ ഉമ്മത്‌ മീഡിയാ സെന്റര്‍ ആണ്‌ ആക്രമണ സാധ്യത നല്‍കുന്ന പോസ്റ്റര്‍ പുറത്ത്‌ വിട്ടത്‌. 

 താജ്‌മഹല്‍ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതായി സൂചിപ്പിക്കുന്ന പോസ്റ്റര്‍ സൈറ്റാണ്‌ പുറത്ത്‌ വിട്ടത്‌. ഓണ്‍ലൈന്‍ വഴിയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിക്കുന്ന സംവിധാനമാണ്‌ സൈറ്റ്‌. ടെലഗ്രാമില്‍ ഗ്രൂപ്പ്‌ കമ്മ്യൂണിക്കേഷന്‍ ആപ്ലിക്കേഷനായ ടെലഗ്രാം ആണ്‌ ഇസ്ലാമിക്‌ സ്റ്റേറ്റ്‌ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ ലോകമെമ്പാടും ആശയവിനിമയത്തിനായി കൂടുതലും ഉപയോഗിക്കുന്നത്‌. 

അഹ്വാല്‍ ഉമ്മത്‌ മീഡിയാ സെന്റര്‍ എന്ന ഗ്രൂപ്പും ടെലഗ്രാമിലാണ്‌ പോസ്റ്റര്‍ പുറത്ത്‌ വിട്ടിരിക്കുന്നത്‌. ആയുധധാരിയായ പോരാളി മാര്‍ച്ച്‌ പതിനാലിനാണ്‌ ഈ പോസ്റ്റര്‍ തീവ്രവാദ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടത്‌. ആയുധധാരിയായ ഒരാള്‍ താജ്‌മഹലിന്‌ നേര്‍ക്ക്‌ നോക്കി നില്‍ക്കുന്നതായാണ്‌ പോസ്റ്റര്‍. 

ഇയാളുടെ കയ്യില്‍ ഒരു റോക്കറ്റ്‌ ഗ്രനേഡ്‌ കാണാം.  താജ്‌മഹലിന്റെ നേര്‍്‌ക്ക്‌ നീങ്ങുന്ന ഒരു വാനും ചിത്രത്തില്‍ കാണാം. സ്‌ഫോടക വസ്‌തു നിറച്ച വാന്‍ ഓടിച്ചുകയറ്റി താജ്‌മഹല്‍ തകര്‍ക്കുക എന്നതാവാം ചിത്രം കൊണ്ട്‌ സൂചിപ്പിക്കുന്നത്‌ എന്നാണ്‌ കരുതുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക