Image

മുഖ്യമന്ത്രിയുടെ പിന്തുണ ആശ്വാസമായെന്ന്‌ ജേക്കബ്‌ തോമസ്‌

Published on 17 March, 2017
മുഖ്യമന്ത്രിയുടെ പിന്തുണ  ആശ്വാസമായെന്ന്‌ ജേക്കബ്‌ തോമസ്‌
തിരുവനന്തപുരം: പ്രതിസന്ധി ഘട്ടങ്ങളില്‍ മുഖ്യമന്ത്രി നല്‍കിയ പിന്തുണ തനിക്ക്‌ ആശ്വാസകരമായെന്ന്‌ വിജിലന്‍സ്‌ ഡയറക്ടര്‍ ജേക്കബ്‌ തോമസ്‌. കരുത്തുള്ളവര്‍ക്ക്‌ നേരെ മാത്രമേ കല്ലേറുണ്ടാകുവെന്നും, വീഴാതെ നില്‍ക്കുന്നതിനാലാണ്‌ തനിക്കെതിരെ വീണ്ടും വീണ്ടും കല്ലെറിയുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. 

 തമിഴ്‌നാട്‌ രാജപാളയത്ത്‌ 50 ഏക്കര്‍ ഭൂമി ജേക്കബ്‌ തോമസ്‌ സ്വകാര്യ കമ്പനിയുടെ പേരില്‍ വാങ്ങിയെന്നും, ഇക്കാര്യം സര്‍ക്കാരിന്‌ നല്‍കിയ സ്വത്തുവിവരത്തില്‍ കാണിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നത്‌. 

ഇതുസംബന്ധിച്ച്‌ നിയമസഭയില ചോദ്യത്തിന്‌ അഴിമതിക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ സ്വീകരിക്കുന്നയാളാണ്‌ ജേക്കബ്‌ തോമസ്‌ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്‌. വിജിലന്‍സ്‌ ഡയറക്ടറുടെ കട്ടില്‍ കണ്ട്‌ ആരും പനിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 


 അന്വേഷണത്തിലിരിക്കുന്ന കേസുകളെ ബാധിക്കാത്ത എല്ലാ അപേക്ഷകള്‍ക്കും വിവരാവകാശ നിയമപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ വിജിലന്‍സ്‌ മറുപടി നല്‍കാറുണ്ടെന്ന്‌ ജേക്കബ്‌ തോമസ്‌ പറഞ്ഞു. തന്നെ വിജിലന്‍സ്‌ ഡയറക്ടര്‍ സ്ഥാനത്ത്‌ നിന്ന്‌ മാറ്റില്ലെന്ന്‌ വിജിലന്‍സ്‌ ഉറപ്പുനല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക