Image

ബാങ്കുകളുടെ അധിക സര്‍വ്വീസ്‌ ചാര്‍ജുകളില്ലാതെ പോസ്‌റ്റോഫീസ്‌ എടിഎം

Published on 17 March, 2017
ബാങ്കുകളുടെ അധിക സര്‍വ്വീസ്‌ ചാര്‍ജുകളില്ലാതെ പോസ്‌റ്റോഫീസ്‌ എടിഎം
 അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും തുടങ്ങി എല്ലാത്തിനും സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കി നിക്ഷേപകന്റെ കീശ കാലിയാക്കുന്ന ബാങ്ക്‌ കൊള്ളകള്‍ക്ക്‌ അറുതി വരുത്താനായി  ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസ്‌. 

ഒരു രൂപപോലും സര്‍വീസ്‌ ചാര്‍ജ്‌ ഇല്ലാത്ത സേവിംഗ്‌സ്‌ അക്കൗണ്ട്‌, പരിധിയില്ലാതെ സൗജന്യ എടിഎം ഉപയോഗം എന്നിങ്ങനെ സേവനങ്ങളുമായാണ്‌ ഇന്ത്യന്‍ പോസറ്റല്‍ സര്‍വ്വീസിന്റെ സേവിംഗ്‌സ്‌ അക്കൗണ്ട്‌ ഒരുങ്ങുന്നത്‌.

 കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണു പോസ്റ്റ്‌ ഓഫിസുകളില്‍ എടിഎം കൗണ്ടറുകള്‍ ആരംഭിക്കുന്നത്‌. 

 ഒരു ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ഉപയോഗിച്ച്‌ അടുത്തുള്ള പോസ്റ്റോഫീസില്‍ തന്നെ അക്കൗണ്ട്‌ തുടങ്ങാവുന്നതാണ്‌. വലിയ തുകയ്‌ക്കുള്ള ഇടപാടുകള്‍ക്ക്‌ പാന്‍കാര്‍ഡ്‌ കൂടി വേണം. ജോയിന്റ്‌ അക്കൗണ്ട്‌ തുടങ്ങാനുള്ള സൗകര്യവും പോസ്റ്റ്‌ ഓഫീസിലുണ്ട്‌. നിക്ഷേപങ്ങള്‍ക്ക്‌ നാലു ശതമാനം പലിശയും പോസ്റ്റ്‌ ഓഫീസ്‌ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. സാമ്പത്തിക വര്‍ഷം 10,000 രൂപവരെയുള്ള പലിശയ്‌ക്ക്‌ ടാക്‌സ്‌ ഫ്രീയും ലഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക