Image

ഫിലിപ്പ് കാലായിലിന് ഫോമയുടെ ബാഷ്പാഞ്ജലി

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 17 March, 2017
ഫിലിപ്പ് കാലായിലിന് ഫോമയുടെ ബാഷ്പാഞ്ജലി
ഷിക്കാഗോ: ആദ്യകാല കുടിയേറ്റക്കാരനും അമേരിക്കന്‍ മലയാളി സമൂഹത്തിന് കൂട്ടായ്മയുടെ കരുത്ത് പകര്‍ന്ന കാരണവരുമായ ഫിലിപ്പ് കാലായിലിന്റെ (86) നിര്യാണത്തില്‍, അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിന്റെ ശബ്ദമായ ഫോമ ആദരാഞ്ജലികളര്‍പ്പിച്ചു.

അന്‍പതുകളില്‍ ഇദ്ദേഹം കപ്പലേറി അമേരിക്കയിലെത്തുമ്പോള്‍ മലയാളി കൂട്ടായ്മകളോ സംഘടനാ സംവിധാനങ്ങളോ ഒന്നുമില്ലായിരുന്നു. അക്കാലത്ത് മലയാളികളെ ഒരുമിപ്പിക്കാന്‍ ഫിലിപ്പ് ചേട്ടന്‍ സന്തം വീട്ടില്‍ യോഗങ്ങള്‍ നടത്തിയാണ് പ്രവാസ മണ്ണില്‍ സംഘടനയുടെ ശക്തിയെന്തെന്ന തിരിച്ചറിവ് നമുക്ക് പകര്‍ന്ന് നല്‍കിയത്. അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലുമാണ് നേഴ്‌സുമാരുടെ ഇവിടേയ്ക്കുള്ള വരവ് തുടങ്ങുന്നത്. അപരിചിതമായ ഈ അതിവിദൂര രാജ്യത്ത് എത്തിയ അവര്‍ക്ക് ജോലി നല്‍കുന്നതിലും സുരക്ഷിതമായ താമസ സ്ഥലം കണ്ടുപിടിച്ച് കൊടുക്കുന്നതിലുമൊക്കെ അദ്ദേഹം കാട്ടിയ സഹേദര നിര്‍വിശേഷമായ സ്‌നേഹവും പരിഗണനയും എക്കാലവും സ്മരിക്കപ്പെടും. ഒട്ടേറെപ്പേരെ അമേരിക്കയിലെ ത്തിച്ച് മെച്ചപ്പെട്ട ജീവിതമാര്‍ഗമുണ്ടാക്കിക്കൊടുത്ത ഫിലിപ്പ് ചേട്ടന്‍ അത്തരത്തിലും തന്റെ കാരുണ്യം വിളം രം ചെയ്തു. അമേരിക്കന്‍ രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ ഇന്ത്യക്കാരനാണ്.

ഇന്‍ഡോ അമേരിക്കന്‍ പാര്‍ട്ടിയുടെ പ്രഥമ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച് ഈ മേഘലയില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ദിശാബോധം നല്‍കിയ മുതിര്‍ന്ന നേതാവിന്റെ വിയോഗം വേദനിപ്പിക്കുന്നു. ആ നഷ്ട ദുഖത്തോടെ ആദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും പരേതന്റെ കുടുംബാംഗങ്ങളുടെ കണ്ണീരില്‍ പങ്കുചേരുകയും ചെയ്യുന്നു... ഫോമയുടെ നാഷ ണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ അനുശോചന കുറിപ്പില്‍ പറയുന്നു.

കോട്ടയം കീഴൂരിലെ കാലായില്‍ വീട്ടില്‍ തോമസ്-ഏലി ദമ്പതികളുടെ മകനായ ഫിലിപ്പ് കാലായില്‍ ഷിക്കാഗോ മലയാളികള്‍ക്ക് മാത്രമല്ല, അമേരിക്കന്‍ മലയാളികള്‍ക്കാകെ സുപരിചിത വ്യക്തിത്വമാണ്. മാഞ്ഞൂര്‍ കട്ടപ്പുറം അന്നാമ്മ കാലാ യിലാണ് ഭാര്യ. ടോം കാലായില്‍, പരേതയായ ലിസ പുല്ലുകാട്ട്, സാലു കാലായില്‍, ആന്‍ കാലായില്‍ (ലത) എന്നിവര്‍ മക്കള്‍. പിതാവിന്റെ പാതപിന്തുടര്‍ന്ന് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ തിളങ്ങുന്ന ആന്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ അടുത്തറിയാവുന്ന വ്യക്തിയുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക