Image

വിമാനത്താവള റണ്‍വേയില്‍ കടന്ന പോലീസ് നായയെ വെടിവച്ചുകൊന്നു

Published on 17 March, 2017
വിമാനത്താവള റണ്‍വേയില്‍ കടന്ന പോലീസ് നായയെ വെടിവച്ചുകൊന്നു
ഓക് ലന്‍ഡ്: ന്യൂസിലന്‍ഡിലെ ഒക് ലന്‍ഡില്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കടന്ന പോലീസ് നായയെ വെടിവച്ചുകൊന്നു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പത്തുമാസം മാത്രം പ്രായമുള്ള ഗ്രിസ് എന്ന നായയെയാണ് വെടിവച്ചുകൊന്നത്.

വിമാനത്താവളത്തില്‍ ഡോഗ് യൂണിറ്റിന്റെ വാഗണിലായിരുന്നു ഗ്രിസിനെ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ എങ്ങനെയോ കൂട്ടില്‍നിന്നു രക്ഷപ്പെട്ട് സുരക്ഷാ മേഖലയിലേക്കു കടന്ന നായ റണ്‍വേയിയിലൂടെ തലങ്ങും വിലങ്ങും ഓടി. പിടിക്കാനെത്തിയവരെ ഗ്രിസ് അടുപ്പിച്ചതുമില്ല. യാത്രക്കാരുടെ മേഖലയിലേക്കു കടന്നാല്‍ കൂടുതല്‍ അപകടങ്ങള്‍ക്കുള്ള സാധ്യതയുണ്ടായിരുന്നു. ഒടുവില്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പിടികൂടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് നായയെ വെടിവയ്ക്കാന്‍ വിമാനത്താവള അധികൃതര്‍ പോലീസിനോടു നിര്‍ദേശിക്കുകയായിരുന്നു.

നായയെ പിടികൂടാന്‍ വൈകിയതിനെ തുടര്‍ന്ന് 16 വിമാന സര്‍വീസുകള്‍ വൈകി. അതേസമയം നായയെ വെടിവച്ച നടപടിക്കെതിരേ പ്രതിഷേധമുയരുന്നുണ്ട്. എന്തുകൊണ്ട് ഗ്രിസിനെ മയക്കുവെടി വച്ചില്ല എന്നാണ് നായസ്‌നേഹികള്‍ ചോദിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക