Image

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതക്ക് എട്ട് പുതിയ റീജണുകള്‍

Published on 17 March, 2017
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതക്ക് എട്ട് പുതിയ റീജണുകള്‍
  പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതക്ക് എട്ട് പുതിയ റീജണുകള്‍ പ്രഖ്യാപിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ ഉത്തരവായി. ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റര്‍, പ്രസ്റ്റണ്‍, കവന്‍ട്രി, കേംബ്രിഡ്ജ്, ബ്രിസ്‌റ്റോള്‍, ലണ്ടന്‍, സൗതാംപ്ടണ്‍ എന്നിവിടങ്ങളിലാണ് പുതിയ റീജണുകള്‍ നിലവില്‍വന്നത്. രൂപതയുടെ കീഴില്‍വരുന്ന 165ഓളം കുര്‍ബാന സെന്ററുകളേയും പുതിയ റീജണുകളുടെ കീഴിലാക്കിയിട്ടുണ്ട്. 

ഓരോ റീജണിലേയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി എട്ടു വൈദികരേയും നിയമിച്ചു. ഫാ. ജോസഫ് വെന്പാടുംതറ വിസി (ഗ്ലാസ്‌ഗോ), ഫാ. തോമസ് തൈക്കൂട്ടത്തില്‍ എംഎസ്ടി (മാഞ്ചസ്റ്റര്‍), ഫാ. സജി തോട്ടത്തില്‍ (പ്രസ്റ്റണ്‍), ഫാ. ജയ്‌സണ്‍ കരിപ്പായി (കവന്‍ട്രി), ഫാ. ടെറിന്‍ മുല്ലക്കര (കേംബ്രിഡ്ജ്), ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി (ബ്രിസ്‌റ്റോള്‍), ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല (ലണ്ടന്‍), ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ (സൗതാംപ്ടണ്‍) എന്നിവരാണ് പുതിയ റീജണുകളുടെ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നത്. 

രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളിലേക്ക് കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നതിനും ആത്മീയ ശുശ്രൂഷകളും മറ്റു സഭാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന്േ!റയും ഭാഗമായാണ് പുതിയ തീരുമാനം. 

രൂപത തലത്തില്‍ സംഘടിപ്പിക്കുന്ന എല്ലാ അജപാലന പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ ഈ എട്ടു റീജണുകളിലൂടെയായിരിക്കും നടപ്പിലാക്കുകയെന്ന് മാര്‍ സ്രാന്പിക്കല്‍ അറിയിച്ചു. ബൈബിള്‍ കണ്‍വന്‍ഷനുകള്‍, രൂപത തലത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ ക്വിസ്, കലാമത്സരങ്ങള്‍, വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സംവിധാനത്തിലൂടെ കാര്യക്ഷമമാക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക