Image

മാര്‍ ബസേലിയോസ് മൂവ്‌മെന്റ് കണ്‍വന്‍ഷന്‍ 18 മുതല്‍

Published on 17 March, 2017
മാര്‍ ബസേലിയോസ് മൂവ്‌മെന്റ് കണ്‍വന്‍ഷന്‍ 18 മുതല്‍
  കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷനും ധ്യാനയോഗവും നടത്തുന്നു.

വലിയനോന്പിനോടനുബന്ധിച്ച് മാര്‍ച്ച് 18ന് സാല്‍മിയ സെന്റ് മേരീസ് ചാപ്പലിലും 19, 20, 22 തീയതികളില്‍ അബാസിയ സെന്റ് അല്‍ഫോന്‍സ ഹാളിലും വൈകുന്നേരം ഏഴു മുതല്‍ കണ്‍വന്‍ഷനും 24ന് രാവിലെ 10 മുതല്‍ അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ധ്യാനയോഗവും നടക്കും.

കണ്‍വന്‍ഷനും ധ്യാനയോഗത്തിനും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും അടൂര്‍ കടന്പനാട് ഭദ്രാസന വൈദിക സെക്രട്ടറിയും ഇഞ്ചപ്പാറ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയും എംജി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസ മന:ശാസ്ത്രത്തില്‍ ഗവേഷണ വിദ്യാര്‍ഥിയുമായ ഫാ. റിഞ്ചു പി. കോശി നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: 99552019, 66789105, 97204351, 97542844.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക