Image

നന്മയുടെ കൊന്നപ്പൂക്കളുമായി അരിസോണയില്‍ വിഷു ആഘോഷം

മനു നായര്‍ Published on 17 March, 2017
നന്മയുടെ കൊന്നപ്പൂക്കളുമായി അരിസോണയില്‍ വിഷു ആഘോഷം
ഫീനിക്‌സ്: ഐശ്വര്യത്തിന്റയും സമൃദ്ധിയുടെയും പൊന്‍കണിയൊരുക്കി അരിസോണയിലെ മലയാളികള്‍ ഏപ്രില്‍ 9ന് വിഷു ആഘോഷിക്കുന്നു. കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ നേതൃത്വത്തില്‍ ഇന്‌ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്റെറില്‍ വച്ചാണ് ഈ വര്‍ഷത്തെ വിഷു ആഘോഷം അതിവിപുലമായി കൊണ്ടാടുന്നത്.

സമ്പദ്‌സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും സ്മരണകളുമായി തുടങ്ങുന്ന ആഘാഷ പരിപാടികളില്‍ പരമ്പരാഗതരീതിയിലല്‍ കണിയൊരുക്കി വിഷുക്കണി ദര്‍ശനം, വിഷുക്കൈനീട്ടം, വിഷു സദ്യ എന്നിവ കൂടാതെ കേരളത്തിന്റെ പൈതൃകവും, പാരമ്പര്യവും വിളിച്ചോതുന്ന വിവിധ കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും.

അരിസോണയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന "കൃഷ്ണാമൃതം' എന്ന സംഗീത നൃത്ത നാടകം കേരളത്തിന്റെ തനതായ രുചികൂട്ടുകളാല്‍ പ്രഗത്ഭരായ പാചകക്കാരുടെ കാര്‍മികത്വത്തില്‍ തയ്യാര്‍ചെയ്യുന്ന വിഷു സദ്യ എന്നിവ ഈ വര്‍ഷത്തെ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. നന്മയുടെ ഉത്സവമായ വിഷുവിന്റെ ചാരുത ഒട്ടും ചോര്‍ന്നുപോകാതെ വളരെ മനോഹരവും കമനീയവുമായ രീതിയിലാണ് ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതെന്നു സംഘടനയുടെ ഭാരവാഹികളായ സുധിര്‍ കൈതവന, ജോലാല്‍ കരുണാകരന്‍ , ദിലീപ് പിള്ള, രാജേഷ് ഗംഗാധരന്‍ എന്നിവര്‍ അറിയിച്ചു.

പരമ്പരാഗതമായ പല ആഘോഷങ്ങളും നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഓര്‍മ്മകള്‍ പുതുക്കാന്‍ ലഭിക്കുന്ന ഈ ആഘോഷ ചടങ്ങുകളിലേക്ക് ഏവരേയും സ്‌നേഹപൂര്വ്വം സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
നന്മയുടെ കൊന്നപ്പൂക്കളുമായി അരിസോണയില്‍ വിഷു ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക