Image

ആദായനികുതി വിവരങ്ങള്‍ വെളിപെടുത്താനാവില്ലെന്ന് സോണിയാ ഗാന്ധി

Published on 24 February, 2012
ആദായനികുതി വിവരങ്ങള്‍ വെളിപെടുത്താനാവില്ലെന്ന് സോണിയാ ഗാന്ധി
ചെന്നൈ: വിവരാവകാശ നിയമപ്രകാരം തന്റെ ആദായനികുതി വിവരങ്ങള്‍ വെളിപെടുത്താനാവില്ലെന്ന് യുപിഎ അധ്യക്ഷ സോണിയഗാന്ധി. സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് ആദായനികുതി വകുപ്പിന് നല്‍കിയ മറുപടിയില്‍ സോണിയാ ഗാന്ധി വ്യക്തമാക്കി. 2000 മുതല്‍ 2011 വരെയുള്ള സോണിയാ ഗാന്ധിയുടെ ആദായനികുതിവിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ വിവരാവകാശ പ്രവര്‍ത്തകനായ വി.ഗോപാലകൃഷ്ണന്‍ ആണ് അപേക്ഷ നല്‍കിയത്.

അപേക്ഷയില്‍ കഴിഞ്ഞ മാസം 23നാണ് ഡല്‍ഹി ആദായനികുതി വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ സോണിയാ ഗാന്ധിയുടെ അഭിപ്രായം തേടി കത്തയച്ചത്. ഇതിനുള്ള മറുപടിയിലാണ് സോണിയ നിലപാട് വ്യക്തമാക്കിയത്. ഇതു രണ്ടാംതവണയാണ് ഗോപാലകൃഷ്ണന്റെ അപേക്ഷ ആദായനികുതി വകുപ്പ് നിരസിക്കുന്നത്. ആദ്യം നല്‍കിയ അപേക്ഷ സോണിയയുടെ അഭിപ്രായം തേടാതെയായിരുന്നു ആദായനികുതി വകുപ്പ് നിരസിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക