Image

സോഷ്യല്‍മീഡിയക്കും നിയന്ത്രണം വേണം: കബില്‍ സിബല്‍

Published on 24 February, 2012
സോഷ്യല്‍മീഡിയക്കും നിയന്ത്രണം വേണം: കബില്‍ സിബല്‍
ന്യൂഡല്‍ഹി: ഇലക്ട്രോണിക് മാധ്യമങ്ങളെയും അച്ചടിമാധ്യങ്ങളെയും പോലെ ഇന്റര്‍നെറ്റും നിയന്ത്രണവിധേയമായിരിക്കണമെന്ന് ടെലികോം മന്ത്രി കബില്‍ സിബല്‍. താന്‍ സോഷ്യല്‍ മീഡിയയുടെ ശത്രുവല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കവിതാ സമാഹാരത്തിന്റെ പ്രസാധനവേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെര്‍വര്‍ യു.എസിലായതിനാല്‍ ഇന്ത്യന്‍ നിയമം ബാധകമല്ലെന്ന് പറയുന്നത് അനുവദിക്കാനാവില്ല. അച്ചടിമാധ്യമങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ നിയമങ്ങള്‍ അനുസരിക്കുന്നു. സോഷ്യല്‍ മീഡിയയുടെ കാര്യത്തില്‍ മാത്രം ഇത് ബാധകമാവരുതെന്ന് പറയുന്നത് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക