Image

ഉത്തര്‍പ്രദേശില്‍ മൂന്നിലൊന്ന്‌ വോട്ടര്‍മാര്‍ വോട്ട്‌ ചെയ്‌തത്‌ പണം വാങ്ങി

Published on 18 March, 2017
ഉത്തര്‍പ്രദേശില്‍ മൂന്നിലൊന്ന്‌ വോട്ടര്‍മാര്‍ വോട്ട്‌ ചെയ്‌തത്‌ പണം വാങ്ങി

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ മോദി തരംഗമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ പൊളിച്ച്‌ കൊണ്ട്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാരില്‍ മൂന്നിലൊന്ന്‌ പേരും വോട്ട്‌ ചെയ്‌തത്‌ പണം വാങ്ങിയാണെന്നാണ്‌ സര്‍വ്വേയില്‍ പറയുന്നത്‌. ഒരു വോട്ടിന്‌ 750 രൂപയാണെന്നും സര്‍വ്വേ പറയുന്നു.

സി.എം.എസ്‌ പ്രീപോസ്റ്റ്‌ പോള്‍ സ്റ്റഡി റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യങ്ങള്‍ പറയുന്നത്‌. യു.പി തെരഞ്ഞെടുപ്പിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയ ആകെ തുക 5,500 കോടി രൂപയാണ്‌. ഇതില്‍ ആയിരം കോടി രൂപയാണ്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടി മാത്രം ചെലവഴിച്ചതെന്നും സര്‍വ്വേ പറയുന്നു.

തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക്‌ ചെലവഴിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുവദിച്ച തുക 25 ലക്ഷം രൂപ മാത്രമാണ്‌. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടി തുകയാണ്‌ ഓരോ സ്ഥാനാര്‍ത്ഥിയും തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നത്‌ എന്നത്‌ പരസ്യമായ രഹസ്യമാണ്‌.

അച്ചടിയ്‌ക്കും പ്രൊജക്ടറുകള്‍, വീഡിയോ വാനുകള്‍ തുടങ്ങിയ ഇലക്ട്രോണിക്‌ ഉല്‍പ്പന്നങ്ങള്‍ക്കുമായി മാത്രം ചെലവഴിക്കപ്പെട്ട തുക 600 മുതല്‍ 900 കോടി രൂപ വരെയാണെന്നാണ്‌ സര്‍വ്വേ പറയുന്നത്‌.

 കടുത്ത മത്സരം നടന്ന മണ്ഡലങ്ങളില്‍ ഓരോ വോട്ടര്‍ക്കും 2,000 രൂപ വരെ നല്‍കേണ്ടി വന്നതായും സര്‍വ്വേ പറയുന്നു.

Join WhatsApp News
Tom abraham 2017-03-18 05:17:57

Is this democracy or cashocracy ? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക