Image

എസ്‌എംഇയില്‍ സഹപാഠി തീവച്ചുകൊന്ന ലക്ഷ്‌മിക്ക്‌ ബിപിടി ഒന്നാം റാങ്ക്‌

Published on 18 March, 2017
എസ്‌എംഇയില്‍ സഹപാഠി തീവച്ചുകൊന്ന ലക്ഷ്‌മിക്ക്‌ ബിപിടി ഒന്നാം റാങ്ക്‌

കോട്ടയം: എംജി സര്‍വകലാശാലയുടെ ഇത്തവണത്തെ ഫിസിയോതെറാപ്പി (ബിപിടി) കോഴ്‌സിന്‍റെ റാങ്ക്‌ ജേതാവ്‌ ഇന്ന്‌ ഈ ലോകത്തില്ല. ഗാന്ധിനഗര്‍ എസ്‌എംഇ കോളജില്‍ സഹപാഠി പെട്രോളൊഴിച്ച്‌ തീവച്ചു കൊലപ്പെടുത്തിയ ഹരിപ്പാടി ചിങ്ങോലി ശങ്കരമംഗലത്ത്‌ ലക്ഷ്‌മിക്കാണ്‌ ഇത്തവണത്തെ ഒന്നാം സ്ഥാനം. രണ്ടാം വര്‍ഷ പരീക്ഷയില്‍ ക്ലാസ്‌ തലത്തില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു ലക്ഷ്‌മി.

കഴിഞ്ഞ ദിവസമാണ്‌ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പിയുടെ ഫലം സര്‍വകലാശാല പ്രഖ്യാപിച്ചത്‌. തങ്ങളുടെ ലക്ഷ്‌മിക്കാണ്‌  റാങ്ക്‌ ലഭിച്ചതെന്ന്‌ അറിഞ്ഞതോടെ അമ്മ ഉഷാറാണിയും അച്ഛന്‍ കൃഷ്‌ണകുമാറും കണ്ണീര്‍ക്കടലിലായി. ലക്ഷ്‌മിയുടെ സുഹൃത്തുക്കളാണ്‌ റാങ്ക്‌ നേട്ടം വീട്ടിലറിയിച്ചത്‌.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ്‌ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ ആദര്‍ശ്‌ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്‌ ലക്ഷ്‌മിയെ പെട്രോളൊഴിച്ച്‌ തീവച്ചു കൊന്നത്‌. എസ്‌എംഇ കോളജ്‌ ലൈബ്രറിയില്‍ വച്ചാണ്‌ സംഭവമുണ്ടായത്‌. ലക്ഷ്‌മിയെ തീവച്ചതിനൊപ്പം ആദര്‍ശും സ്വയം തീവച്ചു മരണത്തിന്‌ കീഴടങ്ങുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക