Image

മിഷേല്‍ നേരത്തെ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന്‌ ക്രോണിന്‍

Published on 18 March, 2017
മിഷേല്‍ നേരത്തെ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന്‌ ക്രോണിന്‍
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച്‌ പോലീസില്‍ നല്‍കിയ മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുകയാണ്‌ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബി.


 ക്രോണിന്‍ പഴയ മൊഴി ആവര്‍ത്തിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍.  അതേസമയം മിഷേലിനെക്കുറിച്ച്‌ പുതിയ ചില കാര്യങ്ങളും ക്രോണിന്‍ വെളിപ്പെടുത്തിയതായി സൂചനയുണ്ട്‌. 

 മിഷേല്‍ മുന്‍പ്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചിട്ടുള്ളതായി തന്നോട്‌ അവള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന്‌ ക്രോണിന്‍ െ്രെകംബ്രാഞ്ചിന്‌ മൊഴി നല്‍കിയിട്ടുണ്ടെന്നാണ്‌ സൂചന. ഇക്കാര്യം തമാശ രൂപത്തില്‍ മിഷേല്‍ തന്നോട്‌ പറഞ്ഞതായി ക്രോണിന്‍ വെളിപ്പെടുത്തി. 

വീട്ടുകാരുമായി വഴക്കിട്ടു വീട്ടുകാരുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നാണ്‌ മിഷേല്‍ അന്ന്‌ ആത്മഹത്യാ ശ്രമം നടത്തിയതെന്നും ക്രോണിന്‍ പറഞ്ഞതായാണ്‌ സൂചന. 

താന്‍ മിഷേലിനെ വളരെയധികം സ്‌നേഹിച്ചിരുന്നുവെന്നും ആത്മഹത്യയ്‌ക്ക്‌ കാരണമാകും വിധം പെരുമാറിയിട്ടില്ലെന്നും ക്രോണിന്‍ പറയുന്നു.

തങ്ങളുടെ ബന്ധം വഷളായത്‌ തെറ്റിദ്ധാരണ മൂലമാണെന്നും ക്രോണിന്‍ പറഞ്ഞു. ഛത്തീസ്‌ഗഡിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ക്രോണിനെ അവിടെക്കൊണ്ടുപോയി അന്വേഷണ സംഘം തെളിവെടുപ്പ്‌ നടത്തും.

 മറ്റേതെങ്കിലും ഫോണോ സിം കാര്‍ഡോ മിഷേലുമായി സംസാരിക്കാന്‍ ക്രോണിന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന്‌ പോലീസ്‌ പരിശോധിക്കും. 

മിഷേലിന്റെ ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ ക്രോണിന്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.

 മിഷേലിന്‌ മേല്‍ ക്രോണിന്റെ ഭാഗത്തു നിന്നും താങ്ങാനാവാത്ത മാനസിക സമ്മര്‍ദ്ദമുള്ളതായി സുഹൃത്തുക്കള്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്‌. കലൂര്‍ പള്ളിയുടെ മുന്നില്‍ വെച്ച്‌ മിഷേലിനെ ക്രോണിന്‍ തല്ലിയതായും കൂട്ടുകാരികള്‍ മൊഴി നല്‍കിയിരുന്നു. 

 ക്രോണിന്റെ സമ്മര്‍ദം താങ്ങാനാവാതെ മിഷേല്‍ കൊച്ചി കായലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്‌ ആദ്യം കേസ്‌ അന്വേഷിച്ച പോലീസ്‌ ഉദ്യോഗസ്ഥരുടെ നിഗമനം.

 ഇതേ നിഗമനത്തില്‍ തന്നെയാണ്‌ െ്രെകംബ്രാഞ്ചും. മിഷേല്‍ ആത്മഹത്യ ചെയ്‌തതാവും എന്ന്‌ സൂചന നല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. 

കലൂര്‍ പള്ളിയില്‍ നിന്നിറങ്ങി മിഷേല്‍ ഗോശ്രീ പാലത്തിലൂടെ നടന്നുനീങ്ങുന്നത്‌ അടക്കമുള്ള 7 സിസിടിവി ദൃശ്യങ്ങള്‍ പോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌.

 പാലത്തില്‍ കണ്ടതായി മൊഴഇ സംഭവ ദിവസം മിഷേലിനെ പോലുള്ള പെണ്‍കുട്ടിയെ ഗോശ്രീപാലത്തിന്‌ മുകളില്‍ കണ്ടതായി വൈത്തിര സ്വദേശി അമല്‍ പോലീസിന്‌ മൊഴി നല്‍കിയിരുന്നു. 

ബൈക്ക്‌ നിര്‍ത്തി തിരിഞ്ഞ്‌ നോക്കിയപ്പോള്‍ പെണ്‍കുട്ടിയെ കണ്ടില്ലെന്നും അമല്‍ പറയുന്നു.അമലിന്റെ മൊഴിയും മിഷേലിന്റേത്‌ ആത്മഹത്യ തന്നെയാണ്‌ എന്ന സാധ്യതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.

 അമലുമായി ഗോശ്രീ പാലത്തിലെത്തി െ്രെകംബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ്‌ നടത്തിയിരുന്നു. 

 അതേസമയം മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ്‌ കുടുംബം. മാത്രമല്ല ക്രോണിന്‍ മിഷേലിന്റെ ബന്ധുവാണെന്ന പോലീസിന്റെ വാദവും കുടുംബം തള്ളിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക