Image

രാകേഷ് ശര്‍മ്മയാവുന്നത് ആമിറല്ല?

Published on 18 March, 2017
രാകേഷ് ശര്‍മ്മയാവുന്നത് ആമിറല്ല?
ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മയുടെ കഥ സിനിമയാക്കുന്നതായും ആമിര്‍ ഖാനാണ് നായകനെന്നും നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തിരക്കഥയുമായി ആമിറിനെ സമീപിച്ചെന്നും അദ്ദേഹം സമ്മതം മൂളിയെന്നുമായിരുന്നു വാര്‍ത്തകള്‍. ‘സാരേ ജഹാന്‍ സേ അച്ഛാ’ എന്നാണ് സിനിമയുടെ പേരെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

 എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് ആമിര്‍ തന്നെ പറയുന്നു. ‘തഗ്‌സ് ഒഫ് ഹിന്ദുസ്ഥാന്‍’ എന്ന ചിത്രത്തില്‍ മാത്രമാണ് താന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതല്ലാതെ വേറെ ചിത്രങ്ങളൊന്നും ചെയ്യുന്നില്ല. മറ്റൊരു ചിത്രത്തിനായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ‘തഗ്‌സ് ഒഫ് ഹിന്ദുസ്ഥാന്‍’ ജൂണില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ആമിര്‍ വ്യക്തമാക്കി. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധൂം ത്രീയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം. അമിതാഭ് ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ആദ്യമായി അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ആമിര്‍ ഖാന്‍. 73കാരനായ ബിഗ്ബിയുടെ വലിയ ആരാധകനാണ് താനെന്ന് അദ്ദേഹം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക