Image

കാന്‍ജ് കോളേജ് ഒരുക്ക സെമിനാര്‍ ഏപ്രില്‍ ഒന്നിന് ശനിയാഴ്ച

Published on 18 March, 2017
കാന്‍ജ് കോളേജ് ഒരുക്ക സെമിനാര്‍ ഏപ്രില്‍ ഒന്നിന് ശനിയാഴ്ച
ന്യൂജേഴ്സി : കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസിയുടെ നേതൃത്വത്തില്‍ കോളേജ് ഒരുക്ക സെമിനാര്‍ നടത്തുന്നു, 2017 ഏപ്രില്‍ ഒന്നിന് ശനിയാഴ്ച രാവിലെ 10:30 മണി മുതല്‍ സോമര്‍സെറ്റ് സെഡാര്‍ ഹില്‍ പ്രെപ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തപ്പെടുന്നത്, പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിലേക്കു ചുവടു വയ്ക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭാവിയില്‍ തെരഞ്ഞെടുക്കേണ്ട പ്രൊഫഷനുകളും വിദ്യാഭ്യാസ മേഖലകളും കോളേജുകളും ബാങ്ക് ലോണുകളുമടക്കമുള്ള ശരിയായത് തിരഞ്ഞെടുക്കാന്‍ സഹായകമായ നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ് സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടറും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധയുമായ ആശ നമ്പ്യാര്‍ പങ്കെടുത്തു സംസാരിക്കുകയും നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു,

ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ള മാതാപിതാക്കളെയും വിദ്യാര്‍ഥികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായും എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നന്ദിനി മേനോന്‍ അറിയിച്ചു, കമ്മ്യൂണിറ്റിക്കു വേണ്ടി കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസിയും റീച് കോളേജ് സര്‍വീസസും സംയുക്തമായി തീര്‍ത്തും സൗജന്യമായി സംഘടിപ്പിക്കുന്ന സെമിനാര്‍ എല്ലാവരും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡന്റ് സ്വപ്ന രാജേഷ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നന്ദിനി മേനോന്‍ 908 720 3844, സ്വപ്!ന രാജേഷ് 732 910 7413, അജിത് കുമാര്‍ ഹരിഹരന്‍ 732 735 8090, ജെയിംസ് ജോര്‍ജ് 973 985 8432, എബ്രഹാം ജോര്‍ജ് 973 204 8978, സണ്ണി വാലിപ്ലാക്കല്‍ 908 966 3701, പ്രഭു കുമാര്‍ 732 725 2962, കെവിന്‍ ജോര്‍ജ് 908 463 5873, ജോസഫ് ഇടിക്കുള 201 421 5303, റോയ് മാത്യു 908 418 8133, എന്നിവരുമായി ബന്ധപ്പെടുക, .

സന്ദര്‍ശിക്കുക കാന്‍ജ് ഡോട്ട് ഓ ആര്‍ ജി . അഡ്രസ് : സെഡാര്‍ ഹില്‍ പ്രെപ് സ്കൂള്‍, 152 സെഡാര്‍ ഗ്രോവ് ലെന്‍, സോമര്‍സെറ്റ്, ന്യൂജേഴ്‌സി, 08873
കാന്‍ജ് കോളേജ് ഒരുക്ക സെമിനാര്‍ ഏപ്രില്‍ ഒന്നിന് ശനിയാഴ്ചകാന്‍ജ് കോളേജ് ഒരുക്ക സെമിനാര്‍ ഏപ്രില്‍ ഒന്നിന് ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക