ചിത്രയ്‌ക്കും എസ്‌പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്
VARTHA
19-Mar-2017

ചെന്നൈ: ഗായകരായ കെ.എസ് ചിത്രയ്‌ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ സംഗീത സംവിധായകന്‍ ഇളയരാജ നിയമ നടപടിക്ക്.
താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുമതിയില്ലാതെ വിവിധ
വേദികളില്‍ ആലപിച്ചെന്നാരോപിച്ച് ഇളയരാജ ഇരുവര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ്
അയച്ചു. എസ്‌പി ബാലസുബ്രഹ്മണ്യമാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം
വെളിപ്പെടുത്തിയത്.
പകര്‍പ്പാവകാശം ലംഘിച്ചതിനാല്‍ തങ്ങള്‍ വലിയ തുക അടയ്‌ക്കേണ്ടിവരുമെന്നാണ് നോട്ടീസിലുള്ളതെന്ന് എസ്‌പിബി പറയുന്നു.
പകര്‍പ്പാവകാശം ലംഘിച്ചതിനാല്‍ തങ്ങള്‍ വലിയ തുക അടയ്‌ക്കേണ്ടിവരുമെന്നാണ് നോട്ടീസിലുള്ളതെന്ന് എസ്‌പിബി പറയുന്നു.
മകന്‍ ചരണ്‍
രൂപകല്‍പ്പന ചെയ്‌ത എസ്‌പിബി 50 യുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഗീത
പരിപാടികള്‍ നടത്തികൊണ്ടിരിക്കുകയാണ് എസ്‌പിബി. ഇതിനിടയിലാണ് വക്കീല്‍ നോട്ടീസ്
ലഭിച്ചത്.
എനിക്കും ചിത്രയ്‌ക്കും ചരണിനും പരിപാടികളുടെ സംഘാടകള്‍ക്കുമെതിരെയാണ് നോട്ടീസ്. അതിനാല്‍ ഇനി ഇളയരാജയുടെ ഗാനങ്ങള്‍ ആലപിക്കാന്‍ നിയമ തടസങ്ങളുണ്ടെന്ന് എസ്‌പിബി ഫേസ്‌ബുക്കില്‍ പറഞ്ഞു.
എനിക്കും ചിത്രയ്‌ക്കും ചരണിനും പരിപാടികളുടെ സംഘാടകള്‍ക്കുമെതിരെയാണ് നോട്ടീസ്. അതിനാല്‍ ഇനി ഇളയരാജയുടെ ഗാനങ്ങള്‍ ആലപിക്കാന്‍ നിയമ തടസങ്ങളുണ്ടെന്ന് എസ്‌പിബി ഫേസ്‌ബുക്കില്‍ പറഞ്ഞു.
Facebook Comments