Image

ഓസ്‌ട്രേലിയയില്‍ മലയാളി വൈദികനു കുത്തേറ്റു

Published on 19 March, 2017
ഓസ്‌ട്രേലിയയില്‍ മലയാളി വൈദികനു കുത്തേറ്റു
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ പള്ളിയിലെ പ്രാര്‍ഥനയ്ക്കിടെ മലയാളി വൈദികനു കുത്തേറ്റു. ഫാ. ടോമി കളത്തൂര്‍ മാത്യുവാണ് (48)  ആക്രമണത്തിന് ഇരയായത്. 

വടക്കന്‍ മെല്‍ബണിലെ ഫോക്‌നറിലുള്ള സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി വിശ്വാസികള്‍ സമ്മേളിച്ചിരിക്കെയാണ് ആക്രമണം ഉണ്ടായത്. 

ഞായറാഴ്ച രാവിലെ പള്ളിയില്‍ ഇറ്റാലിയന്‍ ഭാഷയിലുള്ള കുര്‍ബാനയ്ക്കായി ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വൈദികന്റെ സമീപമെത്തിയ അക്രമി 'നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ കുര്‍ബാനയര്‍പ്പിക്കാന്‍ കഴിയില്ലെന്നും നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ ആയിരിക്കും' എന്നു പറയുകയും ഒരു അടുക്കളക്കത്തിയെടുത്ത് ഫാദര്‍ ടോമിയുടെ കഴുത്തില്‍ കുത്തുകയുമായിരുന്നു. പരുക്ക് ഗുരുതരമല്ലെന്നാണു വിവരം

അക്രമിയെന്ന് സംശയിക്കുന്ന അമ്പത് വയസുള്ള ആസ്‌ട്രേലിയന്‍ വംശജനെ പാര്‍പ്പിട മേഖലയിലെ തെരുവില്‍ നിന്ന് പിന്നീട് പൊലീസ് പിടികൂടി. ഒറ്റപ്പെട്ട സംഭവമാണ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോണ്‍സ്റ്റബിള്‍ റിയാനോന്‍ നോര്‍ട്ടണ്‍ അറിയിച്ചു.

വൈദികന്‍ സുഖം പ്രാപിച്ചു വരുന്നതായും വൈകാതെ ജോലിയിലേക്ക് മടങ്ങുമെന്നും മെല്‍ബണ്‍ കത്തോലിക്ക അതിരൂപത വക്താവ് ഷെയ്ന്‍ ഹെയ് ലി പറഞ്ഞതായി ആസ്‌ട്രേലിയന്‍ വാര്‍ത്താ ഏജന്‍സി എ.എ.പി റിപ്പോര്‍ട്ട് ചെയ്തു. 

St. Matthew's Parish, North Fawkner
3 hours ago

We understand what has happened today has been shocking to our parish community. Fr Tomy would like to say that he is recovering well and is in good spirits. His first thoughts have been for the parishioners and the school community. To all of you, thank you so much for your prayers and thoughts.

Anyone with further information is urged to contact Crime Stoppers on 1800 333 000 or submit a confidential report atwww.crimestoppersvic.com.au

ഓസ്‌ട്രേലിയയില്‍ മലയാളി വൈദികനു കുത്തേറ്റു
ഓസ്‌ട്രേലിയയില്‍ മലയാളി വൈദികനു കുത്തേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക