സ്‌പൊക്കേന്‍ സെന്റ് ഗ്രിഗോറിയോസ് മിഷന്‍പള്ളി അസി. വികാരി ഫാ. ആന്റണി ക്രീച്ച് അന്തരിച്ചു
AMERICA
19-Mar-2017

സ്‌പൊക്കേന്‍: സ്‌പൊക്കേന്‍ സെന്റ്
ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മിഷന്‍ പള്ളി അസി. വികാരി ഫാ. ആന്റണി ക്രീച്ച്
അന്തരിച്ചു. വളരെക്കാലമായി രോഗങ്ങളോട് മല്ലിട്ടുകഴിഞ്ഞ ഫാ. ആന്റണി,
ശനിയാഴ്ച രാവിലെ 6.30നാണ് അന്തരിച്ചത്. മലങ്കരഓര്‍ത്തഡോക്‌സ് സഭ സൗത്ത്
വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സ്‌പൊക്കേന്‍ പ്രദേശത്തെയും
ഇടവകാംഗങ്ങളെയും സംബന്ധിച്ചിടത്തോളം ഫാ. ആന്റണിയുടെ സാന്നിധ്യവും
നിസ്വാര്‍ഥസേവനവും ഏറെ വിലപ്പെട്ടതായിരുന്നു. സംസ്കാരശുശ്രൂഷകള്‍
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനഅധ്യക്ഷന്‍ സഖറിയാ മാര്‍
നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ കാര്‍മികത്വത്തില്‍ തിങ്കളാഴ്ച നടക്കും.
1944ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ആന്റണി ഐഡഹായിലെ ലെവിസ്റ്റണിലാണ്
വളര്‍ന്നത്. പിന്നീട് സ്‌പൊക്കേന്‍ പ്രവര്‍ത്തനകേന്ദ്രമാക്കി.
മലങ്കരഓര്‍ത്തഡോക്‌സ് സഭയുടെ ലിറ്റര്‍ജിക്കല്‍ പാരമ്പര്യത്തില്‍ ആകൃഷ്ടനായ ഫാ. ആന്റണി, കാലം ചെയ്ത ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പൊലീത്തയുടെ ആശീര്‍വാദങ്ങളോടെയാണ് 2002ല്‍ സഭയില്‍ ചേര്‍ന്നത്. അന്നുമുതല്‍ സ്‌പൊക്കേന്‍ സഭയില്‍ ഇദ്ദേഹം വൈദികനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആത്മാര്‍ഥതയും അര്‍പ്പണമനോഭാവവും കൈമുതലായുള്ള ഫാ. ആന്റണി ഇടവകജനങ്ങളുടെ ഏതൊരാവശ്യത്തിലും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നു.
സ്‌പൊക്കേന്‍ സെന്റ് ഗ്രിഗോറിയോസ് മിഷന്‍ പള്ളി വികാരി വെരി. റവ. ഫാ.മിഖായേല്‍ ഹാച്ചര്‍ കോര്‍ എപ്പിസ്‌കോപ്പാ സംസ്കാരചടങ്ങുകള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുന്നു.

Facebook Comments