Image

ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം നടത്തി

സാബു തടിപ്പുഴ Published on 19 March, 2017
ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം നടത്തി
ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് മാസം 17 , 18 ,19 എന്നി ദിവസങ്ങളില്‍ നടത്തപ്പെട്ടു . പാലാ മൈനര്‍ സെമിനാരി റെക്ടര്‍ ഫാദര്‍ ഷീന്‍ പാലാക്കാത്തടത്തില്‍ വചനപ്രഘോഷണത്തിനു നേതൃത്വം നല്‍കി . കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വികാരി ഫാദര്‍ ജോസ് തറക്കലിന്റെ നേതൃത്വത്തില്‍ വചനപ്രഘോഷണം നടന്നു . പരിപാടികള്‍ക്ക് വികാരിയെക്കൂടാതെ കൈക്കാരന്മാരായ ജെയിംസ് തോട്ടം,എബ്രഹാം പുല്ലാനപ്പള്ളി ,സിറിയക് ആകംപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു .
ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക