Image

മതപ്രചാരണം; ഇസ്രായേല്‍ ദമ്പതികളോട്‌ നാടുവിടാന്‍ കോടതി ആവശ്യപ്പെട്ടു

Published on 24 February, 2012
മതപ്രചാരണം; ഇസ്രായേല്‍ ദമ്പതികളോട്‌ നാടുവിടാന്‍ കോടതി ആവശ്യപ്പെട്ടു
കൊച്ചി: മതപ്രചാരണത്തിന്‌ വിസാ ചടങ്ങള്‍ ലംഘിച്ച്‌ കൊച്ചിയില്‍ താമസിക്കുന്ന ഇസ്രായേല്‍ ദമ്പതികളോട്‌ നാടുവിടാന്‍ കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി ജസ്റ്റിസ്‌ എസ്‌. സിരി ജഗന്റേതാണ്‌ ഉത്തരവ്‌.

ജൂതപുരോഹിതരായ ഷെനോര്‍ സല്‍മാനും ഭാര്യ യോഫയും ഫോര്‍ട്ടുകൊച്ചിയിലാണ്‌ താമസമാക്കി മതപ്രചാരണം നടത്തിയതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. പ്രതിമാസം 50,000 രൂപ വാടക നല്‍കിയെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്‌. ഇവിടെ അപരിചിതര്‍ പതിവ്‌ സന്ദര്‍ശനം നടത്തുന്നുണ്ടെന്ന്‌ നാട്ടുകാര്‍ പൊലീസിന്‌ വിവരം നല്‍കിയതിനത്തെുടര്‍ന്നാണ്‌ പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയത്‌. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ കേരളത്തിലെത്തി മതപ്രചാരണത്തില്‍ ഏര്‍പ്പെട്ടെന്ന പരാതിയില്‍ ഇവരെ ചോദ്യം ചെയ്‌തിരുന്നു. 15 ദിവസത്തിനകം രാജ്യം വിടണമെന്ന്‌ കലക്ടര്‍ ഉത്തരവ്‌ പുറപ്പെടുവിക്കുകയും ചെയ്‌തു. എന്നാല്‍ ഉത്തരവിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ നാടുകടത്താന്‍ തയാറാകാതിരുന്ന പൊലീസ്‌ നിയമപരമായ മാര്‍ഗങ്ങളിലൂടെ ഇവിടെ കഴിയാന്‍ അവസരമൊരുക്കിയെന്നും ആരോപണമുണ്ടായിരുന്നു. മട്ടാഞ്ചരേിയിലെ ജൂതപ്പള്ളി ഇസ്രായേലുകാരുടെ ഇടത്താവളമാക്കി മാറ്റുന്നതടക്കമുള്ള നീക്കങ്ങളാണ്‌ ഇരുവരും നടത്തിതായാണ്‌ ഇന്റലിജന്റ്‌സിന്‌ ലഭിച്ച റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക