Image

ജിഷ്‌ണുവിന്റെ മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാരത്തിന്‌

Published on 20 March, 2017
ജിഷ്‌ണുവിന്റെ മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാരത്തിന്‌

വടകര: പാമ്പാടി നെഹ്‌റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്‌ണു പ്രണോയിയുടെ മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങുന്നു. ജിഷ്‌ണു പ്രണോയിയുടെ മരണത്തിന്‌ കാരണക്കാരായ പ്രതികളുടെ അറസ്റ്റ്‌ വൈകുന്നതില്‍ പ്രതിഷേധിച്ചാണ്‌ സമരം.

ഈ മാസം 27 മുതല്‍ തിരുവനന്തപുരത്ത്‌ ഡിജിപി ഓഫിസിന്‌ മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കും.

 ജിഷ്‌ണു മരിച്ച്‌ 75 ദിവസം പിന്നിട്ടിട്ടും കേസിലെ പ്രതികളായ മുന്‍ വൈസ്‌ പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അദ്ധ്യാപകന്‍ പ്രവീണ്‍, വിപിന്‍, പിആര്‍ഒ സജിത്ത്‌ എന്നിവരെ അറസ്റ്റ്‌ ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ പോലീസിന്‌ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കാര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടില്ല.

കേസില്‍ ആകെയുള്ള അഞ്ച്‌ പ്രതികളില്‍ ഒന്നാം പ്രതിയായ പികെ കൃഷ്‌ണദാസിനെ മാത്രമാണ്‌ കോടതിയില്‍ നിന്ന്‌ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്‌. രണ്ടാഴ്‌ച മുന്‍പ്‌ ജിഷ്‌ണുവിന്റെ മാതാപിതാക്കള്‍ തിരുവനന്തപുരത്ത്‌ എത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. 

അന്ന്‌ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളും പാഴായ പശ്ചാത്തലത്തിലാണ്‌ നിരാഹാരസമരമാരംഭിക്കാന്‍ കുടുംബം തീരുമാനിച്ചത്‌.

കേസില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ സിപി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക