Image

മിഷേലിന്റെ ഫോണ്‍ കണ്ടെത്താന്‍ ഗോശ്രീ പാലത്തിലും പരിസരത്തും പരിശോധന

Published on 20 March, 2017
മിഷേലിന്റെ ഫോണ്‍ കണ്ടെത്താന്‍ ഗോശ്രീ പാലത്തിലും പരിസരത്തും  പരിശോധന


കൊച്ചി: കൊച്ചി കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സി എ വിദ്യാര്‍ഥിനി മിഷേലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ഗോശ്രീ പാലത്തിലും സമീപത്തും അന്വേഷണ സംഘം പരിശോധന നടത്തുന്നു. െ്രെകം ബ്രാഞ്ച്‌ എസ്‌പി കെ വി മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തുന്നത്‌.

മൊബൈല്‍ ഫോണും ബാഗും കണ്ടെത്താന്‍ സാധിച്ചാല്‍ മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ്‌ അന്വേഷണ സംഘം കണക്കുകൂട്ടുന്നത്‌.

 മിഷേലിന്റെ ഫോണും ബാഗും കണ്ടെത്തുക എന്നത്‌ കേസില്‍ നിര്‍ണായകമാണ്‌. ഏതു വിധേനയും അത്‌ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ്‌ അന്വേഷണസംഘം. അതോടൊപ്പം െ്രെകംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ക്രോണിന്റെ വീട്ടിലും ഛത്തീസ്‌ഗഡില്‍ താമസ സ്ഥലത്തും പൊലീസ്‌ പരിശോധന നടത്തും.

മിഷേലിന്റെത്‌ ആത്മഹത്യയാണെന്ന നിഗമനത്തില്‍തന്നെയാണ്‌ അന്വേഷണസംഘം. പൊലീസിനു ആദ്യം ലഭിച്ച സിസിടിവി ദൃശ്യത്തില്‍ മിഷേലിന്റെ സമീപത്തുകൂടി കടന്നുപോയ ബൈക്ക്‌ സംശയാസ്‌പദമായാണ്‌ കണ്ടത്‌. എന്നാല്‍, പിന്നീട്‌ ലഭിച്ച ദൃശ്യങ്ങളില്‍ ഇങ്ങനെയൊരു ബൈക്ക്‌ കണ്ടെത്താനായില്ല. അതുകൊണ്ടുതന്നെ ഇത്‌ യാദൃശ്ചികമാണെന്ന്‌ പൊലീസ്‌ കരുതുന്നു. 

ഇതേ നിഗമനത്തിലാണ്‌ െ്രെകംബ്രാഞ്ചും. ബൈക്ക്‌ കണ്ടെത്തി അക്കാര്യത്തില്‍ വ്യക്തതവരുത്തും. ഇതിനായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഹൈക്കോടതി ജങ്‌ഷനിലെത്തി മിഷേല്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ െ്രെകംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്‌. ഈ പരിസരത്തു നിന്നുള്ള കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം ശേഖരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക