Image

പണമല്ല പ്രഭാസ് നോക്കുന്നത് സിനിമയുടെ കഥ

Published on 20 March, 2017
പണമല്ല പ്രഭാസ് നോക്കുന്നത് സിനിമയുടെ കഥ
ബാഹുബലിയുടെ വിജയത്തിനു ശേഷം നായകന്‍ പ്രഭാസ് റണ്‍ രാജ റണ്‍ ഫെയിം സുജീതിന്റെ ചിത്രത്തിലേക്ക് കടന്നിരിക്കുകയാണ്. യു വി ക്രിയേഷന്‍സ് ഒരുക്കുന്ന ഈ ചിത്രത്തിനായി തന്റെ ശരീരം രൂപപ്പെടുത്തുന്ന തിരക്കിലാണത്രേ താരം. എന്നാല്‍ ഇതിനിടയില്‍ ടോളിവുഡില്‍ പ്രഭാസിനെപ്പറ്റി മറ്റു പല കാര്യങ്ങളും പ്രചരിക്കുന്നുണ്ട്. ബാഹുബലിയ്ക്ക് ശേഷം അധികം താമസിയ്ക്കാതെ തന്നെ ധാരാളം സിനിമാ നിര്‍മ്മാതാക്കള്‍ താരത്തെ സമീപിച്ചിരുന്നുവത്രേ. അവരെല്ലാം വന്‍തുകയാണ് പ്രഭാസിന് വാഗ്ദാനം ചെയ്തത്. 

എന്നാല്‍ താരം അതിനൊന്നും പ്രധാന്യം കൊടുക്കാതെ അവര്‍ കൊണ്ടു വന്ന കഥ കേള്‍ക്കുകയൈായിരുന്നു. പണത്തേക്കാള്‍ പ്രധാനം സിനിമയുടെ കഥയ്ക്കുണ്ടെന്നാണ് താരം പറയുന്നത്.ടോളിവുഡിലെ പ്രമുഖ നിര്‍മ്മാതാക്കളായ മൈത്രി മൂവിസ്, ദില്‍ രാജു തുടങ്ങിയവരുടെ ധാരാളം തിരക്കഥകള്‍ പ്രഭാസ് ഇങ്ങനെ തള്ളിക്കളഞ്ഞുവത്രേ..

സൂജീതിന്റെ ചിത്രത്തിനു ശേഷം അടുത്തതായി ജില്‍ ഫെയിം രാധാകൃഷ്ണയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് പ്രഭാസ് അഭിനയിക്കുക. യുവി ക്രിയേഷന്‍സിന്റെ അതേ ബാനറില്‍ തന്നെയാണ് ഈ ചിത്രവും പുറത്തിറങ്ങുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക