Image

ഡോ. സജീവ് കോശി ക്ലിനിക്കല്‍ കൗണ്‍സില്‍ അംഗം

Published on 20 March, 2017
ഡോ. സജീവ് കോശി ക്ലിനിക്കല്‍ കൗണ്‍സില്‍ അംഗം
 മെല്‍ബണ്‍: വിക്ടോറിയ സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച വിക്ടോറിയന്‍ ക്ലിനിക്കല്‍ കൗണ്‍സില്‍ അംഗമായി മലയാളിയായ ഡോ. സജീവ് കോശി നിയമിതനായി.

മെല്‍ബണിലെ റോയല്‍ ഡെന്റല്‍ ഹോസ്പിറ്റലില്‍ എന്‍ഡോഡോന്റിക്‌സ്, പ്രോസ്‌തോഡോന്റിക് വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. സജീവ് കോശി, കേരള ഡെന്റല്‍ കൗണ്‍സില്‍ പ്രസിഡന്റ്, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ്, തിരുവനന്തപുരം ഗവ. ഡെന്റല്‍ കോളജ് അലൂംനി അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആരോഗ്യ മേഖലയ്ക്കു നല്‍കിയ സംഭാവനകളെ മാനിച്ച് ഡോ. സജീവ് കോശിയെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ബഹുമതി നല്‍കി ആദരിച്ചിരുന്നു. 

സംസ്ഥാനത്തെ ആശുപത്രികളിലെ നിലവാരവും സുരക്ഷാ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള നടപടികളുടെ ഭാഗമായിട്ടാണ് വിക്ടോറിയന്‍ ക്ലിനിക്കല്‍ കൗണ്‍സില്‍ രൂപീകരിച്ചത്. വിക്ടോറിയ സര്‍ക്കാരിനും ആരോഗ്യ വകുപ്പ്, മാനുഷ്യക സേവന വകുപ്പ്, ആരോഗ്യ സേവന വിഭാഗങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ക്ലിനിക്കുകളുടെയും ഉപഭോക്താക്കളുടെയും അവകാശ സംരക്ഷണത്തിനുമാണ് ഈ സമിതി നേതൃത്വം നല്‍കുക. 

ഓസ്‌ട്രേലിയന്‍ ആരോഗ്യമേഖലയിലെ ഉന്നതാധികാരസമിതികളില്‍ ഒന്നായ ഡെന്റല്‍ ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയ അംഗമായ ഡോ. ഷാജി തിരുവനന്തപുരം കൈതമുക്കില്‍ കുടുംബാംഗമാണ്.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ മാമലശേരി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക