Image

ന്യൂസിലന്‍ഡില്‍ നോന്പുകാല കുടുംബ വിശുദ്ധീകരണ ധ്യാനം

Published on 20 March, 2017
ന്യൂസിലന്‍ഡില്‍ നോന്പുകാല കുടുംബ വിശുദ്ധീകരണ ധ്യാനം
    ഒക് ലന്‍ഡ്: സീറോ മലബാര്‍ കത്തോലിക്കാ മിഷന്റെ ആഭിമുഖ്യത്തില്‍ ന്യൂസിലന്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ നോന്പുകാല കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു. 

ഒക് ലന്‍ഡില്‍ മാര്‍ച്ച് 19മുതല്‍ 23 വരെയും ഹാമില്‍ട്ടണില്‍ 24 മുതല്‍ 26 വരെയും ഹെസ്ടിങ്ങ്‌സ് 27 മുതല്‍ 29 വരെയും പാര്‍മേഴ്‌സണ്‍ നോര്‍ത്തില്‍ മാര്‍ച്ച് 30 മുതല്‍ 31 വരെയും വെല്ലിംഗ്ടണില്‍ ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെയും െ്രെകസ്റ്റ് ചര്‍ച്ച് ഏപ്രില്‍ അഞ്ചു മുതല്‍ ഏഴു വരെയുമാണ് ധ്യാനം. 

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ ആണ് ധ്യാനം നയിക്കുന്നത്.

ഒക് ലന്‍ഡില്‍ 19ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജപമാലയോടുകൂടി ധ്യാനം ആരംഭിച്ചു.തുടര്‍ന്നു വചന ശുശ്രുഷയും ദിവ്യബലിയും രോഗശാന്തി ശുശ്രുഷയും ദിവ്യകാരുണ്യ ആരാധനയും നടന്നു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 9.30 വരെയാണ് ധ്യാനം. ചൊവ്വാഴ്ച കുടുംബ വൃക്ഷ വിശുദ്ധീകരണ ശുശ്രൂഷയും ദിവസേന രോഗശാന്തി ശുശ്രൂഷയും നടക്കും.
വിവരങ്ങള്‍ക്ക് : ഫാ. ജോയ് തോട്ടംകര (ചാപ്ലിന്‍) 0226977207, ഫാ. തോമസ് ചെറുകാനായില്‍ (അസിസ്റ്റന്റ് ചാപ്ലിന്‍) 095795458.

റിപ്പോര്‍ട്ട്: റെജി ചാക്കോ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക