Image

കെ എസ് സി യുവജനോത്സവം: സുകൃതി ബാബു കലാതിലകം

Published on 20 March, 2017
കെ എസ് സി യുവജനോത്സവം: സുകൃതി ബാബു കലാതിലകം
 അബുദാബി: കേരളാ സോഷ്യല്‍ സെന്റര്‍ 2017 ജനുവരി 17,18,19 തീയതികളില്‍ നടത്തിയ യുവജനോത്സവം 2016-17 ലെ വിജയികള്‍ക്കുള്ള സമ്മാനദാനം മാര്‍ച്ച് 17നു നടന്നു. വൈകുന്നേരം ഏഴുമുതല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്റര്‍ വൈസ് പ്രസിഡന്റ് ബാബു വടകര, ആര്‍ട്‌സ് സെക്രട്ടറി കെവി. ബഷീര്‍, സാഹിത്യവിഭാഗം സെക്രട്ടറി ബാബുരാജ് പീലിക്കോട്, വനിതാ വിഭാഗം കണ്‍വീനര്‍ മിനി രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

സെന്റര്‍ കലാതിലകമായി സുകൃതി ബാബുവിനേയും, ആറുവയസില്‍ താഴെ നിരുപമ സൂര്യ, 69 ഗ്രൂപ്പില്‍ റിഷിക രീജീവന്‍ മാറോളി, 912 ഗ്രൂപ്പ് സുകൃതി ബാബു, 12 15 ഗ്രൂപ്പ് കാവ്യ നാരായണന്‍, സ്‌നേഹ ദിലിപ് എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക