Image

മഴ (കവിത: ജെന്‍സി പോള്‍)

Published on 20 March, 2017
മഴ (കവിത: ജെന്‍സി പോള്‍)
ഈ മഴയാണെന്‍ ജീവന്‍
ഇരുട്ടിന്‍ നിശ്വാസമായ്
നിര്‍ത്താതുതിരും
നീര്‍ത്തുള്ളിയാണെന്‍ ജീവന്‍.

പ്രപഞ്ചമൊന്നാകെ
പ്രകമ്പനം കൊള്ളും
നീയൊന്നു വാരി
പ്പുണര്‍ന്നിടുമ്പോള്‍!

സൗവര്‍ണ സുന്ദര
രാഗങ്ങളുതിരും
മണ്ണിന്‍ മനസ്സാം
മണി വീണയില്‍...!

തപ്തനിശ്വാസം
തീര്‍ക്കുന്ന മായാ
മാസ്മര തീരവും
നീയൊരുക്കും..!

നിലയ്ക്കാതെ പെയ്യുക
പെയ്‌തൊഴിയാതെ
സ്വപ്നങ്ങള്‍ പാകിയ
വിത്തിനുണരാന്‍...!
Join WhatsApp News
വിദ്യാധരൻ 2017-03-21 07:58:08

തപ്തമാണെൻ ഹൃത്തടം കവയിത്രി
തിക്തമാം ജീവിതാനുഭവത്താൽ
കാത്തിരിക്കുന്നു ഞാനും മഴയ്ക്കായ്
വേഴാമ്പൽ പോലെ ഇങ്ങിവിടെ

എന്താണ് മാനത്തു കാണാത്തെ മുകിലെന്ന് 
ചിന്തിച്ചാൽ കാരണം ഒന്നുമാത്രം
യുദ്ധത്തിലാമർത്ത്യർ  പ്രകൃതിയുമായെപ്പഴും
പ്രകൃതിയെ ചുട്ടു കരിച്ചിടുന്നു.

വിണ്ടു കീറുന്ന പാടങ്ങൾ നാടുകൾ
തൊണ്ട വരണ്ടുഴറുന്നു ജന്തുജീവജാലമൊക്കെ
ചത്തൊടുങ്ങിയാലും വേണ്ടില്ല സർവ്വവും
വീർക്കണം സ്വന്ത പള്ളയെന്നും

സ്വാർത്ഥത കേറിപ്പടരുന്നീ ധരണിയിൽ
ആർത്തനാദർക്കൊന്നും രക്ഷയില്ല
കാത്തിരിക്കുന്നു എന്നാലും  മഴയ്ക്കായ്
വേഴാമ്പൽ പോലെ ഞാനും ഇങ്ങിവിടെ .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക