Image

അയര്‍ലന്റിലെ ഷെയറിംഗ്‌ കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി അടൂര്‍ പ്രകാശ്‌

Published on 24 February, 2012
അയര്‍ലന്റിലെ ഷെയറിംഗ്‌ കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി അടൂര്‍ പ്രകാശ്‌
കോര്‍ക്ക്‌: അയര്‍ലന്‍ഡിലെ കോര്‍ക്ക്‌ കേന്ദ്രമാക്കി മലയാളികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഷെയറിംഗ്‌ കെയര്‍ ചാരിറ്റി സംഘടനയുടെ സഹായ ഹസ്‌തം കേരളത്തിലെ അവശത അനുഭവിക്കുന്ന രണ്‌ടു കുടുംബള്‍ക്ക്‌ സഹായം എത്തിച്ചു.

ഷെയറിംഗ്‌ കെയര്‍ പ്രതിനിധി റോജോ പൂഞ്ഞാര്‍ സഹായ വിതരണത്തിന്‌ നേതൃത്വം നല്‍കി. കിഡ്‌നി സംബന്ധമായ അസുഖവും, പ്രമേഹവും, ശാരീരിക തളര്‍ച്ചയും ബാധിച്ചു ജോലി ചെയ്യുവാന്‍ കഴിയാതെ ഭാര്യയും രണ്‌ടു പെണ്മക്കളുമായി കഴിയുന്ന കോന്നിയിലുള്ള ജോണ്‍കുട്ടി യോഹന്നാനു 50000 രൂപ നല്‍കി.

ഷെയറിംഗ്‌ കെയറിനു വേണ്‌ടി കേരള ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ്‌ ജോണ്‍കുട്ടി യോഹന്നാന്റെ വീട്ടില്‍ ചെന്ന്‌ തുക കൈമാറി. അയര്‍ലന്‍ഡില്‍ നിന്നും കേരളത്തിലെ പാവപ്പെട്ടവര്‍ക്ക്‌ സഹായം എത്തിക്കുന്ന ഷെയറിംഗ്‌ കെയര്‍ പ്രവര്‍ത്തകര്‍ക്ക്‌ മന്ത്രി അഭിനന്ദനം അറിയിക്കുകയും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണന്നു അഭിപ്രായപ്പെടുകയും ചെയ്‌തു.

പാലായ്‌കടുത്തു വലവൂര്‍ സ്വദേശിയും കിഡ്‌നി സംബന്ധമായ അസുഖവും, പ്രമേഹം മൂലം മൂലം കാല്‌ നഷ്ടപ്പെട്ടു വീല്‍ ചെയറില്‍ ആയി ജോലി ചെയ്യുവാന്‍ കഴിയാതെ, ഭാര്യയും മൂന്ന്‌ കുട്ടികളുമായി കഴിയുന്ന ജോണി ജോസഫിനും 50000 രൂപ നല്‍കി. ഷെയറിംഗ്‌ കെയറിന്‌ വേണ്‌ടി ടി. എ. ശ്രീധരന്‍ ജോണിയുടെ വീട്ടില്‍ എത്തി തുക കൈമാറി.

നിരാലംബരും തീരാവ്യാധിയുമായി കഴിയുന്ന നിരവധി കുടുംബങ്ങള്‍ക്കും, വക്തികള്‍ക്കും കഴിഞ്ഞ വര്‍ഷം ഷെയറിംഗ്‌ കെയറിന്റെ സഹായം ലഭിച്ചിരുന്നു. അയര്‍ലന്‍ഡില്‍ ഉള്ള നിരവധി വ്യകതികള്‍ നല്‍കുന്ന സംഭാവനയും,സിനിമ പ്രദര്‍ശനം നടത്തിയും ഡിന്നര്‍ ഈവനിംഗ്‌ സംഘടിപ്പിച്ചുമാണ്‌ ഷെയറിംഗ്‌ കെയര്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുക കണെ്‌ടത്തുന്നത്‌.
അയര്‍ലന്റിലെ ഷെയറിംഗ്‌ കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി അടൂര്‍ പ്രകാശ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക