Image

ഡ്രൈവിംഗ്‌ ടെസ്റ്റില്‍ തട്ടിപ്പ്‌: ബ്രിട്ടനില്‍ ഇന്ത്യക്കാരന്‌ ആറു മാസം തടവ്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 24 February, 2012
ഡ്രൈവിംഗ്‌ ടെസ്റ്റില്‍ തട്ടിപ്പ്‌: ബ്രിട്ടനില്‍ ഇന്ത്യക്കാരന്‌ ആറു മാസം തടവ്‌
ലണ്‌ടന്‍: ഡ്രൈവിംഗ്‌ ടെസ്റ്റില്‍ തട്ടിപ്പു നടത്തിയ ഇന്ത്യക്കാരന്‌ യുകെയില്‍ ആറു മാസം തടവ്‌. സരബ്‌ജിത്‌ സിംഗ്‌്‌ എന്നയാള്‍ തനിക്കു പകരം മറ്റൊരാളെ ടെസ്റ്റില്‍ പങ്കെടുപ്പിച്ച്‌ പാസാകാന്‍ ശ്രമിക്കുകയായിരുന്നു.

പിടിക്കപ്പെട്ടതോടെ സിംഗ്‌ കുറ്റം സമ്മതിച്ചു. ഒരു വര്‍ഷം മുന്‍പാണ്‌ ഈ മുപ്പത്തഞ്ചുകാരന്‍ യുകെയിലെത്തുന്നത്‌. ഇംഗ്ലീഷ്‌ സംസാരിക്കാന്‍ അറിയാത്തതിനാലാണ്‌ മറ്റൊരാളെ ടെസ്റ്റിനു വിട്ടതെന്ന്‌ ഇയാള്‍ സമ്മതിച്ചിട്ടുണ്‌ട്‌.

12 മാസം തടവാണ്‌ ആദ്യം വിധിച്ചിരുന്നത്‌. ഇതു പിന്നീട്‌ ആറു മാസവും 85 പൗണ്‌ട്‌ കോടതി ഫീസും 100 മണിക്കൂര്‍ സാമൂഹ്യസേവനവുമായി മാറ്റുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക