Image

തേനിയിലെ കണികാപരീക്ഷണം; പാരിസ്ഥിതികാനുമതി റദ്ദാക്കി

Published on 21 March, 2017
തേനിയിലെ കണികാപരീക്ഷണം; പാരിസ്ഥിതികാനുമതി റദ്ദാക്കി



ചെന്നൈ : കേരള അതിര്‍ത്തിയോട്‌ ചേര്‍ന്ന തമിഴ്‌നാട്ടിലെ തേനിയില്‍ നടത്താനിരുന്ന കണികാപരീക്ഷണം ഹരിത ട്രിബ്യൂണല്‍ റദ്ദാക്കി. കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ്‌ ഇന്ത്യ ബേഡ്‌സ്‌ ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി പാരിസ്ഥിതിക അനുമതി നേടിയെടുത്തതെന്നും അംഗീകാരമില്ലാത്ത ഏജന്‍സിയാണ്‌ വനത്തില്‍ പഠനം നടത്തിയതെന്നും ചൂണ്ടിക്കാട്ടി ഒരു പരിസ്ഥിതി സംഘടനയാണ്‌ ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്‌. 

2010ലായിരുന്നു ഇവിടെ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം കണികാപരീക്ഷണകേന്ദ്രത്തിന്‌ അനുമതി നല്‍കിയത്‌. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനും ശാസ്‌ത്രജ്ഞര്‍ക്ക്‌ താമസിക്കുന്നതിനും മറ്റുമായി 66 ഏക്കര്‍ ഭൂമി പൊട്ടിപ്പുറത്ത്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ കൈമാറിയിരുന്നു.

പൊട്ടിപ്പുറത്തെ അമ്പരശന്‍കോട്‌ മലയ്‌ക്കുള്ളില്‍ രണ്ടുകിലോമീറ്റര്‍ മലതുരന്ന്‌ ഗവേഷണകേന്ദ്രം സ്ഥാപിക്കാനായിരുന്നു പദ്ധതി. 50,000 ടണ്‍ ഭാരമുള്ള കാന്തിക ഡിറ്റക്ടര്‍ ഉപയോഗിച്ചാണ്‌ കണികാപരീക്ഷണം നടത്താന്‍ ശാസ്‌ത്രജ്ഞര്‍ ഒരുങ്ങുന്നത്‌.

 ഈ കാന്തിക ഡിറ്റക്ടറിന്റെ വിവിധ ഭാഗങ്ങള്‍ ഒടുവില്‍ മധുരയിലെ കാമരാജ്‌ സര്‍വകലാശാലയ്‌ക്കു സമീപമുള്ള പരീക്ഷണശാലയില്‍ കൂട്ടിയോജിപ്പിക്കും. അഞ്ചുവര്‍ഷംകൊണ്ട്‌ പൂര്‍ത്തീകരിക്കാമെന്ന്‌ പ്രതീക്ഷിക്കുന്ന പദ്ധതിക്ക്‌ 1500 കോടി രൂപയാണ്‌ ചെലവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക