Image

പൈലിറ്റില്ലാ വിമാനം നിര്‍മിക്കാനുള്ള ബ്രിട്ടീഷ്‌-ഫ്രഞ്ച്‌ പദ്ധതിയുടെ രഹസ്യ രേഖകള്‍ ചോര്‍ന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 24 February, 2012
പൈലിറ്റില്ലാ വിമാനം നിര്‍മിക്കാനുള്ള ബ്രിട്ടീഷ്‌-ഫ്രഞ്ച്‌ പദ്ധതിയുടെ രഹസ്യ രേഖകള്‍ ചോര്‍ന്നു
പാരീസ്‌: ഫ്രാന്‍സുമായി ചേര്‍ന്ന്‌ പൈലറ്റില്ലാ യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ബ്രിട്ടീഷ്‌ പദ്ധതിയുടെ രഹസ്യ രേഖകള്‍ ചോര്‍ന്നു. മില്യനുകള്‍ മുടക്കി തയാറാക്കിയിരുന്ന പദ്ധതിയുടെ വിശദാംശങ്ങളാണ്‌ നഷ്ടമായിരിക്കുന്നത്‌.

പാരീസ്‌ റെയില്‍വേ സ്റ്റേഷനിലാണ്‌ ഇവ നഷ്ടപ്പെട്ടതെന്നു വ്യക്തമായിട്ടുണ്‌ട്‌. ഫ്രഞ്ച്‌ സ്ഥാപനമായ ഡാസോള്‍ട്ട്‌ ഏവിയഷന്റെ എക്‌സിക്യൂട്ടീവില്‍നിന്നു രണ്‌ടു ചാരന്‍മാരാണ്‌ രേഖകളടങ്ങിയ സ്യൂട്ട്‌കേസ്‌ കരസ്ഥമാക്കിയതെന്നു കരുതുന്നു.

യൂറോസ്‌റ്റാര്‍ ട്രെയ്‌നില്‍ ലണ്‌ടനിലേക്കു പോകാന്‍ കാത്തുനില്‍ക്കുകയായിരുന്നു എക്‌സിക്യൂട്ടീവ്‌. ഇതു സംബന്ധിച്ച ചില രേഖകള്‍ ലണ്‌ടനില്‍ നിന്നു കഴിഞ്ഞ മാസവും നഷ്ടമായിരുന്നു.
പൈലിറ്റില്ലാ വിമാനം നിര്‍മിക്കാനുള്ള ബ്രിട്ടീഷ്‌-ഫ്രഞ്ച്‌ പദ്ധതിയുടെ രഹസ്യ രേഖകള്‍ ചോര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക