Image

നോട്ട്‌ അസാധുവാക്കല്‍ ആര്‍ബിഐയ്‌ക്ക്‌ നോട്ടീസ്‌

Published on 21 March, 2017
നോട്ട്‌ അസാധുവാക്കല്‍ ആര്‍ബിഐയ്‌ക്ക്‌ നോട്ടീസ്‌

ന്യൂദല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 31നു ശേഷം സൗകര്യം ഒരുക്കാത്തത്‌ എന്തുകൊണ്ടെന്ന്‌ സുപ്രീം കോടതിയുടെ ചോദ്യം. ഇതിന്‌ വിശദീകരണം തേടി കോടതി കേന്ദ്രത്തിനും ആര്‍ബിഐക്കും നോട്ടീസയച്ചു.

രണ്ടാഴ്‌ചക്കകം മറുപടി നല്‍കാനാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ജെഎസ്‌ ഖേഹര്‍ അധ്യക്ഷനായ സമതിയുടെ നിര്‍ദ്ദേശം. സുധ മിശ്രയെന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി നിര്‍ദ്ദേശം. 

അസാധുവാക്കിയ നോട്ട്‌ നിക്ഷേപിക്കാന്‍ ശരിക്കും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി മാര്‍ച്ച്‌ 31 വരെ സൗകര്യമൊരുക്കുമെന്ന്‌ മോദി നവംബര്‍ എട്ടിന്റെ പ്രസംഗത്തില്‍ വാഗ്‌ദാനം ചെയ്‌തിരുന്നു, എന്നാല്‍ ലഭിച്ചില്ലയെന്നാണ്‌ സുധയുടെ പരാതി. കേസില്‍ ഏപ്രില്‍ 11ന്‌ വീണ്ടും വാദം കേള്‍ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക