Image

വനിതാദിനാചരണത്തില്‍ പോലും സ്ത്രീപീഡനം നടന്ന ദൈവത്തിന്‍െറ സ്വന്തം നാട് (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)

Published on 21 March, 2017
വനിതാദിനാചരണത്തില്‍ പോലും സ്ത്രീപീഡനം നടന്ന ദൈവത്തിന്‍െറ സ്വന്തം നാട് (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)
ഒരിക്കല്‍ നായനാര്‍ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് കേരളത്തിലത്തിയപ്പോള്‍ പറയുകയുണ്ടായത്രെ അമേരിക്കയില്‍ ബലാല്‍സംഗം നമ്മള്‍ ചായകുടിക്കും പോലെയാണെന്ന്. അദ്ദേഹത്തിന്റെ ആ പ്രസ്താവന കേരളത്തില്‍ ഉയര്‍ത്തിയ വിവാദം ചില്ലറ യൊന്നുമല്ലായിരുന്നു. അന്ന് പ്രതിപക്ഷ നേതാവ് നമ്മുടെ സ്വന്തം ലീഡര്‍ കരുണാകര നായിരുന്നു. പിന്നെ എന്തായിരുന്നു പുകിലെന്ന് പറയാ തെ തന്നെയറിയാല്ലോ. അമേരിക്കയെക്കുറിച്ചായിരുന്നു പറഞ്ഞതെങ്കിലും ലീഡറും കൂട്ടരും അമേരിക്കയുടെ വക്താക്കളായി രംഗത്തു വന്നു. നി യമസഭയില്‍ നയനാരെ ലീഡര്‍ വാക്കുകള്‍കൊണ്ട് ശരശയ്യ തന്നെ തീര്‍ത്തു. ശുദ്ധഗതിക്കാരനായ നയനാര്‍ ഒരു രസത്തിനങ്ങു പറഞ്ഞുപോയ താണെങ്കിലും അദ്ദേഹം പിന്നീടാണതിന്റെ ഗൗരവം മനസ്സിലാക്കിയത്. പിന്നീടദ്ദേഹം അത് തിരുത്തി പറയുകയും ചെയ്തു. അന്ന് അമേരിക്കന്‍ മലയാളികളും അവരുടെ ദേശീയ സംഘടനയും, അന്ന് ഒരു സംഘടനയെ ഉണ്ടായിരു ന്നുള്ളു. എങ്ങനെയാണ് പ്ര തികരിച്ചതെന്നറിയില്ല. അവര്‍ പ്രതികരിച്ചുകാണുമെന്ന് വിചാരിക്കുന്നു. അമേരിക്കയില്‍ ഇതൊക്കെ സര്‍വ്വസാധാരണ മെന്ന നിലയില്‍ മലയാളികളുടെ മനസ്സില്‍ അത് പൊതുധാരണ ഉണ്ടാക്കിയെടുത്തുയെ ന്നു പറയപ്പെട്ടിരുന്നു.

ഇന്ന് നയനാരും കരുണാകരനും ജീവിച്ചിരിപ്പില്ല. അമേരിക്കയില്‍ നടക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ബലാല്‍സംഗവും സ്ത്രീപീ ഡനവും നമ്മുടെ കൊച്ചു കേരളത്തില്‍ ഇന്ന് നടക്കുന്നു യെന്നുവേണം പറയാന്‍. ഈ അടുത്തകാലത്ത് കേരളത്തില്‍ നടന്ന സ്ത്രീ പീഡനത്തി ന്റെ കണക്കുകള്‍ തന്നെ അ തിനുദാഹരണമാണ്. ജനിച്ചു വീഴുന്ന കുട്ടി മുതല്‍ പടുവൃ ദ്ധയായ സ്ത്രീകള്‍ വരെ ഇ ന്ന് കേരളത്തില്‍ കാമഭ്രാന്ത ന്മാരുടെ ഇരയാകുന്നുയെന്നു തന്നെ പറയേണ്ടതാണ്. ഈ ക്രൂരത കാട്ടുന്നവര്‍ കുറ്റവാളികള്‍ മാത്രമല്ല സമൂഹത്തില്‍ ആദരിക്കപ്പെടുകയും അം ഗീകരിക്കപ്പെടുകയും ചെയ്യു ന്നവരും ഈ ക്രൂരകൃത്യത്തിനു പിന്നിലുണ്ട്. പുരോഹിതനും പൂജാരിയും മതപണ്ഡിതനും പണക്കാരനും പാവ പ്പെട്ടവനും രാഷ്ട്രീയക്കാരനും പൊതുപ്രവര്‍ത്തകനും കലാകാരനും സിനിമാനടനും എന്നുവേണ്ട സമൂഹം അംഗീകരിച്ചവരും അല്ലാത്ത വരും ഉള്‍പ്പെടുന്നു.

സാംസ്കാരിക പൈതൃകത്തില്‍ ഊറ്റം കൊള്ളുന്ന സമ്പൂര്‍ണ്ണ സാക്ഷരതയില്‍ അഭിമാനിക്കുന്ന മത മൈത്രിയില്‍ ആവേശം കൊള്ളുന്ന വിദ്യാസമ്പന്നരുടെ നാടായ കേരളത്തില്‍ സ്ത്രീ പീഡനങ്ങള്‍ ചായകുടിക്കുന്നതിനേക്കാള്‍ കൂടുതലാ ണെന്ന് മാറ്റി പറയേണ്ടതാ ണ്. ഓരോ ദിവസവും സ്ത്രീ പീഡനത്തിന്റെ എണ്ണം കൂടി വരുന്നുയെന്നു തന്നെ പറയാ വുന്നതാണ്. ഇങ്ങനെ പോയാല്‍ കേരളത്തിലെ പെണ്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇസ്സഡ് കാറ്റഗറി നല്‍കി സുരക്ഷാസംവിധാനം ത ന്നെ നല്‍കേണ്ടിവരും.

സാക്ഷരത കുറഞ്ഞ ബീഹാര്‍ പോലും ഇക്കാര്യ ത്തില്‍ കേരളത്തേക്കാള്‍ എ ത്രയോ ഭേദമാണെന്ന് പറയാം. അത്രകണ്ട് സ്ത്രീപീഡനം കേരളത്തില്‍ ഇന്ന് നട ക്കുന്നുണ്ട്. സ്ത്രീകളുടെ സംരക്ഷണവും ഉന്നമനവും ലക്ഷ്യമാക്കി ഐക്യരാഷ്ട്ര സഭാ വനിതാദിനാചരണം ന ടത്തിയ ദിവസം പോലും കേ രളത്തില്‍ സ്ത്രീകള്‍ പീഡന ത്തിനിരയായി. അതും പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കു ട്ടികള്‍. വനിതാദിനാചരണ ത്തിന്റെ ദിവസത്തില്‍ സര്‍ ക്കാരും സന്നദ്ധസംഘടനക ളും സ്ത്രീവിമോചന സംഘ ടനകളും വന്‍ പദ്ധതികളും പരിപാടികളും ഒരു ഭാഗത്ത് നടത്തിയപ്പോള്‍ മറ്റൊരു ഭാഗത്ത് സ്ത്രീകള്‍ പീഡനത്തി നിരയാകുന്ന ദയനീയ കാഴ്ച യാണ് കാണാന്‍ കഴിഞ്ഞത്.

സ്ത്രീ സുരക്ഷയെ ന്നത് കേവലം വാക്കുകളി ലൊതുങ്ങി. സ്ത്രീ പീഡനം കേരളക്കരയിലങ്ങോളമി ങ്ങോളം സ്വതന്ത്രവിഹാരം നടത്തുമ്പോള്‍ അത് കേരളത്തെ എവിടെ ചെന്നെത്തിക്കുമെന്നാണ് ഇപ്പോഴുള്ള ചോദ്യം. കൗമാരത്തില്‍ പോ ലുമെത്താത്ത എട്ടും പൊട്ടും തിരിയാത്ത കൊച്ചുകുട്ടികളെപ്പോലും പീഡനത്തിനിര യാക്കുമ്പോള്‍ അത് മനോ വൈകൃതമാണോ അങ്ങനെ വരുമ്പോള്‍ കേരളം ഒരു ഭ്രാ ന്താലയമാണോ. പണ്ട് സ്വാമി വിവേകാനന്ദന്‍ കേരളത്തെ നോക്കി ഭ്രാന്താലയമെന്ന് വിളിച്ചത് ഇവിടുത്തെ ജാതിവ്യവസ്ഥയെ പരിഹസിച്ചായിരു ന്നു. എന്നാല്‍ ഇപ്പോള്‍ വിളിക്കുന്നത് ലൈംഗിക അരാച കത്വം കൊണ്ടാണെന്നു പറയാം.

ഒരു കാലത്ത് സ്ത്രീ പീഡനമെന്നത് സ്ത്രീകള്‍ ക്കുനേരെയുള്ള അതിക്രമ മോ മറ്റോ ആയി മാത്രമെ ക ണ്ടിരുന്നുള്ളു. എന്നാല്‍ ഇന്ന് സ്ത്രീപീഡനമെന്നത് സ്ത്രീ കള്‍ക്കുനേരെയുള്ള ലൈംഗിക പീഡനമാണ്. അത്രകണ്ട് സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗിക പീഡനമിന്ന് കേര ളത്തില്‍ നടക്കുന്നുണ്ട്. ഇത്ത രത്തിലുള്ള സ്ത്രീപീഡനം ഒ രു കാലത്ത് അപൂര്‍വ്വമായി മാ ത്രം കണ്ടിരുന്നിടത്ത് അത് ഇന്ന് സര്‍വ്വസാധാരണമായി മാ റിക്കഴിഞ്ഞു. അന്നൊക്കെ സ് ത്രീപീഡനത്തില്‍ പ്രതിചേര്‍ ക്കപ്പെട്ടാല്‍ ആ വ്യക്തിയെ ഏറ്റവും നികൃഷ്ടജീവിയായി സമൂഹം കണ്ടിരുന്നു. അ യാള്‍ക്ക് ആത്മഹത്യ മാത്രമായിരുന്നു പിന്നീടൊരു മാര്‍ക്ഷം. അതൊക്കെ ഒരു പഴയ കാലം. അത് മാറി ഇന്ന് സ് ത്രീപീഡനമെന്നത് സര്‍വ്വസാ ധാരണമായി. പ്രതികളാക്കപ്പെട്ടവര്‍ യാതൊരു അപമാന ഭാരവുമില്ലാതെ സൈ്വര്യവിഹാരം നടത്തുന്നു. ചിലര്‍ താരപദവിയോടെയോ മറ്റു ചിലര്‍ മാന്യതയുടെ മൂടുപ ടമണിഞ്ഞും സമൂഹത്തില്‍ നടക്കുന്നു. അപമാനഭയം കാരണം ആരും ആത്മഹത്യയും ചെയ്യാറില്ല. കാലം മാറ്റി യതാണോ കാലത്തിന്റെ ഒഴു ക്കില്‍പ്പെട്ട് മാറിയതോ അല്ല. സ്ത്രീപീഡനത്തില്‍ ഉന്ന തരും സമൂഹത്തില്‍ മാന്യതയുടെ മൂടുപടമണിഞ്ഞവരും ഉള്‍പ്പെട്ടതു തന്നെ. ഇന്നത് ഒരു സാധാരണ വാര്‍ത്തിയായി ട്ടാണ് ജനം കാണുന്നതും കേരളത്തിലങ്ങോളമിങ്ങോ ളം ഇതിന്ന് നടക്കുന്നുയെന്ന തും മറ്റൊരു കാരണമാണ്. വ ല്ലപ്പോഴുമുണ്ടാകുന്ന വാര്‍ത്തയെ ജനം ശ്രദ്ധിക്കാറുള്ളു.

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സ്ത്രീപീഡന പരമ്പരയുടെ തുടക്കമെന്നു പറയാം. മദ്ധ്യതിരുവി താംകൂറിലെ പ്രശസ്തമായ കോളേജിലെ ചില അദ്ധ്യാപകര്‍ ചേര്‍ന്ന് അവിടെ പഠിച്ച ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതാണ് ഇതിന്റെ തുടക്കമെ ന്നു പറയാം. അതിലെ പ്രതി കളെ കോടതി ശിക്ഷിക്കുക യുണ്ടായി. രണ്ടാം പ്രതി പിന്നീട് അപമാനഭയം കാരണം ആത്മഹത്യ ചെയ്തു. അതിന്റെ തൊട്ടടുത്ത വര്‍ഷമായി രുന്നു സൂര്യനെല്ലിക്കേസ് ഉണ്ടായത്. സമൂഹത്തിലെ മാ ന്യന്മാരായിരുന്നു അതിലുള്‍പ്പെട്ടത്. കേരളത്തില്‍ നിന്നുള്ള അന്നത്തെ ഒരു സഹമന്ത്രിയുടെ പേര് ഏറെക്കാലം അതില്‍പ്പെടുകയുണ്ടായി. അ ദ്ദേഹത്തെപോലെ ഒരാള്‍ എന്ന് പിന്നീട് ആ പെണ്‍കുട്ടിയുടെ മൊഴിയില്‍ക്കൂടിപറയിപ്പിച്ചുയെന്ന് പരക്കെയുള്ള ആക്ഷേപമുണ്ടായിരുന്നു. പിന്നീട് വിതുര പീഡനക്കേസ്സായിരുന്നു കേരളത്തിലെ സ് ത്രീപീഡനത്തില്‍ കോളിളക്കം സൃഷ്ടിച്ചത്. സിനിമാ താരങ്ങള്‍ വരെയുള്ളവര്‍ അ തില്‍ പ്രതിചേര്‍ക്കപ്പെട്ടു. ഐസ്ക്രീം പാര്‍ലര്‍ സ്ത്രീ പീഡനത്തിന്റെ മറ്റൊരു മുഖ മായിരുന്നു. രാഷ്ട്രീയ കേരളത്തില്‍ കോളിളക്കം സൃഷ് ടിച്ച ഐസ്ക്രീം പാര്‍ലര്‍ കേസ്സില്‍ മുന്‍മന്ത്രിമാരും രാഷ് ട്രീയ നേതാക്കന്മാരുള്‍പ്പെട്ടതോടെ കേരളം ഏറെക്കാലം വിവാദത്തിലകപ്പെട്ടു എന്നുപ റയാം. അതിന്റെ അലയൊലികള്‍ കേരളത്തിലങ്ങോളമിങ്ങോളം വീശിയടിച്ചു. മന്ത്രിസഭയുടെ നിലനില്‍പ്പിനെ പോലും അത് ബാധിച്ചു. കുറേ വിവാദമുണ്ടാക്കി അത് കെട്ടടങ്ങി.

അങ്ങനെ കോളിളക്കം സൃഷ്ടിച്ചതും അല്ലാത്തതുമായ നിരവധി സ്ത്രീപീഡ നങ്ങള്‍ നടന്നു. വര്‍ഷത്തില്‍ ഒന്ന് എന്നതു മാറി ഒന്നിനു പുറകെ മറ്റൊന്നായി മാലപ്പടക്കം പോലെയാണ് ഇന്ന് സ്ത്രീപീഡനം കേരളത്തില്‍ നടക്കുന്നത്. അപരിചിതരോ അക്രമികളോ മാത്രമല്ല സ്വ ന്തക്കാരും ബന്ധുക്കളും വരെ പെണ്‍കുട്ടികളുടെ മാനം പിച്ചിച്ചീന്തുന്നു. ജന്മം നല്‍കിയ പിതാവും സംരക്ഷിക്കേണ്ട സഹോദരനും വരെ പീ ഡിപ്പിക്കുകയും പിച്ചിച്ചീന്തു കയും ചെയ്യുന്ന നിലയിലേ ക്ക് നമ്മുടെ കേരളം അധഃപ തിച്ചുയെന്നത് വേദനിപ്പിക്കുന്നതുതന്നെ. ഏറ്റവും സുര ക്ഷിതമെന്നു കരുതിയ പിതാ വിന്റെ കൈകള്‍കൊണ്ടുത ന്നെ മാനം പിച്ചിച്ചീന്തപ്പെടു മ്പോള്‍ കേരളത്തില്‍ പെണ്‍ കുട്ടികള്‍ എത്ര സുരക്ഷിത യാണ്.

എന്തുകൊണ്ട് സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന കേരളത്തില്‍ സ്ത്രീകള്‍ ഇത്തരത്തില്‍ പീ ഡിപ്പിക്കപ്പെടുന്നുയെന്നതിന് പല ഉത്തരങ്ങളാണ് പറയാന്‍ കഴിയുക. ശിക്ഷയിലെ കുറവ് അതിലൊന്ന്. പീഡനത്തി ല്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്ക് ശിക്ഷ കിട്ടിയാല്‍ തന്നെ കേ വലം വര്‍ഷങ്ങള്‍ മാത്രമെ ല ഭിക്കുന്നുള്ളു. ഉന്നതനാണെ ങ്കില്‍ അയാള്‍ അതില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപെ ടും. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെക്കൊണ്ട് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറ ഞ്ഞോ. മൊഴി മാറ്റി പറ ഞ്ഞോ മറ്റേതെങ്കിലും രീതിയില്‍. ഐസ്ക്രീം പാര്‍ലര്‍ കേസ്സില്‍ അങ്ങനെയാണ് പലരും രക്ഷപ്പെട്ടതെന്നാണ് പറയുന്നത്.

ശിക്ഷ ശക്തവും കഠിനവുമാക്കണം. നിയമത്തിന്റെ പഴുതുകള്‍ നല്‍കാത്ത രീതിയില്‍ കേസ്സന്വേഷണം പൂര്‍ത്തീകരിക്കാന്‍ പോലീ സിനു കഴിയണം. എത്ര ഉന്നതനായാലും രക്ഷപെടാനാ കാത്ത രീതിയിലായിരിക്കണം അത് ചെയ്യേണ്ടത്. പോലീസിന്റെ അന്വേഷണത്തില്‍ പ്രതിപട്ടികയില്‍ ഒരാള്‍ വന്നു കഴിഞ്ഞാല്‍ പാശ്ചാത്യരാജ്യ ങ്ങളിലെപ്പോലെ സമൂഹത്തിനു തന്നെ അപകടകാരി യായ കുറ്റവാളിയായി ഒറ്റപ്പെ ടുത്തുക തന്നെ വേണം. ഈ കുറ്റവാളികള്‍ക്കുവേണ്ടി വ ക്കാലത്തുമായെത്തുന്ന അഭിഭാഷകരേയും ഒറ്റപ്പെടുത്തണം. അതുമാത്രമല്ല ഇങ്ങനെ യുള്ള കുറ്റവാളികള്‍ക്കുവേ ണ്ടി തങ്ങള്‍ രംഗത്തു വരികയില്ലെന്ന് അഭിഭാഷകരും തീ രുമാനിക്കണം. രാഷ്ട്രീയ നേതാക്കന്മാരാണെങ്കില്‍ തിര ഞ്ഞെടുപ്പുകളില്‍ നിന്ന് ആ ജീവനാന്ത വിലക്ക് ഏര്‍പ്പെടു ത്തണം. അങ്ങനെ ഒരാളല്ല സമൂഹം ഒന്നടങ്കം ഇതിനാ യി രംഗത്തു വരേണ്ടതാണ്. സമൂഹമായിരിക്കണം ഒരു സ്ത്രീക്കും പെണ്‍കുട്ടിക്കുമൊപ്പം ഉണ്ടായിരിക്കേണ്ടത്. അതിനൊപ്പം തനിക്കുചുറ്റും കഴുകന്‍ കണ്ണുകളാണെന്ന ചിന്തയോടെ അപരിചിതരായാലും അടുപ്പക്കാരായാലും അകലം സൃഷംടിച്ചിരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം. ആരേയും വിശ്വസിക്കാന്‍ കഴിയാത്ത ഈ ലോകത്ത് ആരാണ് തന്നെ ശിക്ഷിക്കുന്നതും സംരക്ഷിക്കുന്നതുമെന്ന് ഇക്കാലത്ത് വിശ്വസിക്കാന്‍ പ്രയാസമെന്നോര്‍ക്കുക. നി ഷ്കളങ്കതയുടെ മുഖത്തോ ടെ മാടപ്രാവിന്റെ പരിശുദ്ധി യുമായിയെത്തുന്ന പിഞ്ചുകു ഞ്ഞുങ്ങളെപ്പോലും പൈശാ ചിക മനോഭാവത്തോടെ നോക്കുന്നത് ഒരു തരം മാന സിക രോഗമാണ്. അവരെ ച ങ്ങലക്കിട്ടേ മതിയാകൂ. അങ്ങ നെയുള്ളവരെ കൊടും കുറ്റ വാളികളായി കരുതി ആജീവനാന്തം ജയിലറയ്ക്കുള്ളില്‍ ഇടേണ്ടതുതന്നെയാണ്.

അങ്ങനെ സമൂഹ വും അതുള്‍പ്പെടുന്ന എല്ലാ വിഭാഗങ്ങളും സംരക്ഷണം നല്‍കിയെങ്കിലേ സ്ത്രീകള്‍ നമ്മുടെ കേരളത്തില്‍ സംര ക്ഷിക്കപ്പെടുകയുള്ളു. വാക്കു കള്‍കൊണ്ട് ധൈര്യം നല്‍കാം. പ്രവര്‍ത്തികൊണ്ട് കാട്ടി കൊടുക്കാന്‍ കഴിയണം.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ (blessonhouston@gmail.com)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക