Image

സെലെസ്റ്റിയല്‍ നൈറ്റ്; ടിക്കറ്റ് വില്പന ആരംഭിച്ചു

Published on 21 March, 2017
സെലെസ്റ്റിയല്‍ നൈറ്റ്; ടിക്കറ്റ് വില്പന ആരംഭിച്ചു
സിഡ്‌നി: സിഡ്‌നി ബെഥേല്‍ മാര്‍ത്തോമ ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീത പരിപാടി സെലെസ്റ്റിയല്‍ നൈറ്റ് സീസണ്‍ 2 വിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം മാര്‍ത്തോമ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഗ്രിഗോറിയോസ് മാര്‍ സ്‌റ്റെഫാനോസ് നിര്‍വഹിച്ചു. മാര്‍ച്ച് 19 ബെഥേല്‍ മാര്‍ത്തോമ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ വികാരി റവ.തോമസ് കോശിയുടെയും കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ഡോ. ജോണ്‍ ജേക്കബ് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.

സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ ഫൈനലിസ്റ്റും ക്രിസ്തീയ സംഗീതരംഗത്തെ പ്രശസ്ത ഗായകനുമായ ഇമ്മാനുവല്‍ ഹെന്ററി ലൈവ് ഓര്‍ക്കസ്ട്രയുടെ അകന്പടിയോടെ നയിക്കുന്ന ഗാനമേളയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ കൂടാതെ ഇംഗ്ലീഷ് ഗാനങ്ങളും വിവിധ നൃത്ത രൂപങ്ങള്‍, അക്കാപ്പെല്ല, ഗായക സംഘി അവതരിപ്പിക്കുന്ന ഗാനങ്ങള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയ റാഫിള്‍ ഡ്രോയും പരിപാടിക്കിടയില്‍ ക്രമീകരിച്ചിട്ടുണ്ട്. 

ടിക്കറ്റുകള്‍ക്ക്: ജോണ്‍ തോമസ് 0411 667 084, ഷാജി തോമസ് 0402 038 492.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക