Image

ബ്രിസ്‌ബേനില്‍ ഓള്‍ ഓസ്‌ട്രേലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ എട്ടിന്

Published on 21 March, 2017
ബ്രിസ്‌ബേനില്‍ ഓള്‍ ഓസ്‌ട്രേലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ എട്ടിന്
   ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ സെവന്‍സ് സംഘടിപ്പിക്കുന്ന ഓള്‍ ഓസ്‌ട്രേലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ എട്ടിന് ബ്രിസ്‌ബേനിലെ കപാലബയില്‍ നടക്കും. രാവിലെ 7.30 ന് റെഡ്‌ലാന്‍ഡ്‌സ് പിസിവൈസിയിലാണ് മത്സരം.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം. ഡബിള്‍സില്‍ മെന്‍സ് ഏ1, മെന്‍സ് ഏ2, മെന്‍സ് സിംഗിള്‍സ് വിഭാഗത്തില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 501, 251, 101 ഡോളര്‍ കാഷ് െ്രെപസും ട്രോഫിയും സമ്മാനമായി ലഭിക്കും. 

കുട്ടികളുടെ വിഭാഗത്തില്‍ (18, 14) വയസില്‍ താഴെയുള്ളവര്‍ക്കായി പ്രത്യേക മത്സരം നടക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡ് സമ്മാനിക്കും. 

വിവരങ്ങള്‍ക്ക്: സിബിന്‍ ജോസ് 042 220 2877, ജോബി മാത്യു 041 033 9099, ബൗമിക് ബാബു 041 287 4435, നിഥിന്‍ ജയിംസ് 045 036 6355.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക