Image

കൈരളി തിയറ്റേഴ്‌സിന്റെ നാടകം 'ഉത്തമഗീതം’ മെല്‍ബണില്‍ അരങ്ങേറി

Published on 21 March, 2017
കൈരളി തിയറ്റേഴ്‌സിന്റെ നാടകം 'ഉത്തമഗീതം’ മെല്‍ബണില്‍ അരങ്ങേറി
   മെല്‍ബണ്‍: മലയാള നാടകവേദികളെ നര്‍മത്തിന്റെ നടനം കൊണ്ട് അഭിനയത്തിന്റെ തേര് തെളിയിച്ച് കൈരളി തിയേറ്റേഴ്‌സിന്റെ നാടകം 'ഉത്തമഗീതം’ മെല്‍ബണില്‍ അരങ്ങേറി. 

നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് സംസ്ഥാന അവാര്‍ഡ് ജേതാവായ ബാവക്കാട് ബാബുവാണ്. അനില്‍ പെരുന്പാവൂര്‍, സിജോ മൂവാറ്റുപുഴ, ബേസില്‍ വാരപ്പെട്ടി, എബി മണര്‍കാട്, സ്മിത കോതമംഗലം, ദീപ കീഴില്ലം, ആന്‍സി മണര്‍കാട് എന്നിവരാണ് അരങ്ങില്‍ വേഷമിട്ടത്. നാടകത്തിന്റെ റിക്കോര്‍ഡിംഗ് റോബിന്‍ വര്‍ഗീസും സാങ്കേതിക സഹായം ജയിംസ് ജേക്കബും നൃത്ത സംവിധാനം പിങ്കി റോബിനും സഹസം വിധാനം ദീപ്തി നിര്‍മലയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സൗണ്ട്‌സ് ആന്‍ഡ് വീഡിയോ അമാലി ഗ്രൂപ്പിന്റേതാണ്. നാടകത്തിന്റെ നിര്‍മാണം എബി മണര്‍കാടാണ് നിര്‍വഹിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക