Image

മെല്‍ബണില്‍ 'ചെന്പക സന്ധ്യ’ ഏപ്രില്‍ 22ന്

Published on 21 March, 2017
മെല്‍ബണില്‍ 'ചെന്പക സന്ധ്യ’ ഏപ്രില്‍ 22ന്
  മെല്‍ബണ്‍: അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'ചെന്പക സന്ധ്യ’ ഏപ്രില്‍ 22ന് (ശനി) വൈകുന്നേരം ആറിന് ഗ്രീന്‍സ്ബറോയിലുള്ള സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാളില്‍ നടക്കും. 

അങ്കമാലി ഡയറീസിന്റെ തിരക്കഥാകൃത്തും നിരവധി മലയാള സിനിമകളിലെ മികച്ച അഭിനയം കൊണ്ട് പ്രേക്ഷകമനസുകളുടെ ഇഷ്ടതാരവുമായ അങ്കമാലിക്കാരന്‍ ചെന്പന്‍ വിനോദ് മുഖ്യാതിഥിയായി പങ്കെടുക്കും. ബോളിവുഡ് ഡാന്‍സ്, ചെണ്ടമേളം, ലൈവ് ഗാനമേള, നാടോടിനൃത്തം തുടങ്ങിയവ പരിപാടികളുടെ ഭാഗമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിഭവ സമൃദ്ധമായ ഡിന്നറോടെ ചെന്പക സന്ധ്യ സമാപിക്കും. പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 20 ഡോളറും ഫാമിലിക്ക് 50 ഡോളറും കുട്ടികള്‍ക്ക് 10 ഡോളറുമാണ് ടിക്കറ്റ് നിരക്ക്.

വിവരങ്ങള്‍ക്ക്: മാര്‍ട്ടിന്‍ ഉറുമീസ് 0470 463 081, ഷിജു വര്‍ഗീസ് 0402 753 913, സോജി ആന്റണി 0422 435 378, ജോബി പഞ്ഞിക്കാരന്‍ 0430 489 071.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക