Image

ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം

Published on 21 March, 2017
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
 ലണ്ടന്‍: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പന്ത്രണ്ടാമത് വാര്‍ഷിക സമ്മേളനം മാര്‍ച്ച് 18ന് ആഷ്‌ഫോര്‍ഡ് സെന്റ് സൈമണ്‍സ് ഹാളില്‍ നടന്നു. വൈകുന്നേരം 6.30നു നടന്ന യോഗത്തില്‍ പ്രസിഡന്റ് മിനോ ജിജോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജസി ഷിജോ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ റീന എബി കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

പുതിയ ഭാരവാഹികളായി സോനു സിറിയക് (പ്രസിഡന്റ്), ജോജു കോട്ടയ്ക്കല്‍ (വൈസ് പ്രസിഡന്റ്), രാജീവ് തോമസ് (സെക്രട്ടറി), ലിന്‍സി അജിത്ത് (ജോയിന്റ് സെക്രട്ടറി), മനോജ് (ട്രഷറര്‍) എന്നിവര്‍ക്കൊപ്പം പത്ത് അംഗ കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ മാത്യൂസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക