Image

ജിദ്ദ നവോദയ ബിജോയ് ജോസ് കുടുംബ സഹായ ജനകീയ കമ്മിറ്റി രൂപീകരിച്ചു

Published on 21 March, 2017
ജിദ്ദ നവോദയ ബിജോയ് ജോസ് കുടുംബ സഹായ ജനകീയ കമ്മിറ്റി രൂപീകരിച്ചു
 ജിദ്ദ: ജിദ്ദ നവോദയ അനാകേഷ് ഏര്യാ കമ്മറ്റിക്കു കീഴിലുള്ള സൂഖില്‍ ബുറാബ് യൂണിറ്റ് അംഗമായിരിക്കെ വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് നിര്യാതനായ ആലപ്പുഴ തകഴി കേളമംഗലം തെക്കേ പറന്പില്‍ ബിജോയ് ജോസിന്റെ (32) കുടുംബത്തെ സഹായിക്കാന്‍ ജനകീയ കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു.

ജിദ്ദ നവോദയ സൂഖ് ഖുറാബ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അബ്ദുള്‍ റസാഖ് മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.എച്ച്. ഷിനു പന്തളം, ജലീല്‍ ഉച്ചാര കടവ്. യൂസഫ് പൂളമണ്ണ, റസാഖ് മൂളിപറന്പ്, എന്നിവര്‍ പ്രസംഗിച്ചു. എം.കെ. അബ്ദുള്‍ സത്താര്‍ കണ്‍വീനറും എം. നസീര്‍ ജോയിന്റ് കണ്‍വീനറുമായ കമ്മിറ്റി രൂപീകരിച്ചു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക